Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ലോക പ്രതിരോധ പ്രദർശനം 2026: ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും

text_fields
bookmark_border
റിയാദിൽ ലോക പ്രതിരോധ പ്രദർശനം 2026: ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും
cancel
camera_alt

ഇന്ത്യൻ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്

Listen to this Article

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഞായറാഴ്​ച ആരംഭിക്കുന്ന മൂന്നാമത് ലോക പ്രതിരോധ പ്രദർശനത്തിൽ (വേൾഡ് ഡിഫൻസ് ഷോ - WDS 2026) പങ്കെടുക്കുന്ന ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് നയിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലാണ്​ റിയാദിൽ മേള. പരിപാടിയിൽ പ്രതിരോധ ഉൽപാദന വകുപ്പിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പമുണ്ടാകും. 700-ലധികം പ്രദർശകരും 400-ഓളം ഔദ്യോഗിക പ്രതിനിധി സംഘങ്ങളും മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദർശനത്തിന്റെ ഭാഗമായി ആദ്യമായി സജ്ജീകരിച്ചിട്ടുള്ള ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്ഘാടനം ചെയ്യും. 400 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പവലിയനിൽ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമാണ ശേഷിയും സാങ്കേതിക വിദ്യയും പ്രദർശിപ്പിക്കും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ സ്ഥാപനങ്ങൾ പവലിയനിൽ അണിനിരക്കും. ടാങ്കുകൾ, പീരങ്കികൾ, മിസൈലുകൾ, വെടിക്കോപ്പുകൾ, റഡാറുകൾ തുടങ്ങിയ ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ ഉൽപന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.

പ്രദർശനത്തോടനുബന്ധിച്ച് മന്ത്രി സഞ്ജയ് സേത്ത് സൗദി പ്രതിരോധ വകുപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-വ്യവസായ സഹകരണം വർധിപ്പിക്കുന്നതിനായി പ്രമുഖ സൗദി വ്യവസായ കൂട്ടായ്മകളുമായി മന്ത്രി ആശയവിനിമയം നടത്തും. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശീയ സാങ്കേതിക വിദ്യകൾ ആഗോളതലത്തിൽ പരിചയപ്പെടുത്താൻ ഈ വേദി പ്രയോജനപ്പെടുത്തും. രണ്ട് വർഷത്തിലൊരിക്കൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക പ്രതിരോധ പ്രദർശനം ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് തന്ത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Defense Exhibition 2026 in Riyadh: Union Minister of State for Defense to lead Indian delegation
Next Story