Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകകപ്പ്​:...

ലോകകപ്പ്​: ആരോപണങ്ങളെ നേരിടാൻ ഖത്തറിനൊപ്പം -ഒ.ഐ.സി

text_fields
bookmark_border
oic
cancel
camera_alt

ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ

ജിദ്ദ: 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ നേരിടാൻ ആ രാജ്യ​ത്തിനൊപ്പം നിൽക്കുമെന്ന്​ ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ വ്യക്തമാക്കി. ഇത്തരമൊരു മത്സരത്തിന്​ ആതിഥേയത്വം വഹിക്കുന്ന ഇസ്​ലാമിക ലോകത്തെ ആദ്യത്തെ അംഗരാജ്യമാണ്​ ഖത്തർ. മാനുഷികവും ആഗോളവുമായാണ്​ ഈ വിഷയത്തെ ഒ.ഐ.സി കാണുന്നത്​. ലോകരാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തി​​െൻറയും പരസ്പരാശ്രിതത്വത്തി​െൻറയും മനോഭാവം പ്രചരിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​.

ഖത്തർ ലോകകപ്പിന്​​ ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നുവന്നത്​. അത്​ അപലപനീയമാണ്​. ലോകകപ്പ്​ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം ഇത്തരത്തിലുള്ള ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്നത് ആദ്യ സംഭവമാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. ജിദ്ദയിൽ നടന്ന അംഗ രാജ്യങ്ങളിലെ യുവജന-കായിക മന്ത്രിമാരുടെ അഞ്ചാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കപ്പ്​ ഫുട്​ബാൾ മത്സരം സംഘടിപ്പിക്കാനുള്ള ഖത്തറി​​െൻറ ഒരുക്കങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോകകപ്പിന്​ ആതിഥേത്വം വഹിക്കുന്നതിലൂടെ അറബ്, മുസ്​ലിം യുവാക്കൾക്ക്​ കൂടുതൽ അഭിമാനിക്കാവുന്ന അവസരമാണ്​ കൈവന്നിരിക്കുന്നത്​. നിരവധി യുവജന സംരംഭങ്ങളെ അത്​​ പിന്തുണയ്​ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICQatar World Cup
News Summary - World Cup: With Qatar to face the allegations -OIC
Next Story