ലോകകപ്പ്: സൗദി വളണ്ടിയർമാരെ പ്രശംസിച്ച് കായിക മന്ത്രി
text_fieldsസൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ലോകകപ്പിലെ സൗദി വളണ്ടിയർമാരോടൊപ്പം
ജിദ്ദ: സൗദി യുവാക്കളുടെ ആവേശവും ലോകകപ്പിനിടെ അവർ നേടിയ കഴിവുകളും അറിവും പ്രശംസിച്ച് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ. 2022 ലോകകപ്പിലെ സൗദി വളണ്ടിയന്മാരുമായി ദോഹയിലെ ബൈത് സഊദി ഏരിയയിൽ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് കായിക മന്ത്രി അവരെ പ്രശംസിച്ചത്. സൗദിയെ പ്രതിനിധീകരിച്ച് വളണ്ടിയർമാർ നടത്തുന്ന ശ്രമങ്ങളെയും ലോകമെമ്പാടുമുള്ള ആരാധകർക്ക് മുന്നിൽ അവരുടെ കാര്യക്ഷമതയെയും മന്ത്രി എടുത്തുപറഞ്ഞു.
ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പ് പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ഫുട്‌ബോൾ അസോസിയേഷൻ 'ഫിഫ' സൗദിയിൽ നിന്ന് നിരവധി വളണ്ടിയർന്മാരെയാണ് തെരഞ്ഞെടുത്തത്. സൗദി ഫുട്‌ബോൾ അസോസിയേഷൻ നോളജ് എക്‌സ്‌ചേഞ്ചിന്റെയും വളൻറിയറിങ് പ്രോഗ്രാമിന്റെയും സഹകരണത്തോടെയാണിത്. ഏകദേശം 1,200 സൗദി അപേക്ഷകരിൽ 400 പേരെയാണ് വളണ്ടിയർ സേവനത്തിനായി തെരഞ്ഞെടുത്തത്. വിവിധ രാജ്യക്കാരായ 3,000 ത്തോളം വളണ്ടിയർമാരുണ്ടെന്നാണ് കണക്ക്. ഇതിൽ 12 ശതമാനം സൗദിയിൽ നിന്നുള്ളവരാണ്. രാജ്യത്ത് സന്നദ്ധസേവനം നടത്തിയ ചരിത്രമുള്ള യുവാക്കൾക്കും യുവതികൾക്കുമാണ് ലോകകപ്പിലെ സേവനത്തിന് അവസരം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

