സൗദി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; നവാഫ് അൽആബിദ് പുറത്ത്
text_fieldsജിദ്ദ: സൗദി ലോകകപ്പ് ടീമിൽ നിന്ന് വിംഗർ നവാഫ് അൽ ആബിദ് പുറത്തായി. നാഭീപേശിയിലുണ്ടായ പരിക്ക് പൂർണമായും ഭേദമാകാത്തതിനാലാണ് ഒരു വ്യാഴവട്ടത്തിന് ശേഷം സൗദി പെങ്കടുക്കുന്ന ലോകകപ്പ് നവാഫിന് നഷ്ടമായത്. നവാഫിനെ ഒഴിവാക്കിയുള്ള 23 അംഗ അന്തിമ ടീമിനെ കോച്ച് യുവാൻ അേൻറാണിയോ പിസ്സി ഇന്നലെ പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ ഏറ്റവും ഭാവനാസമ്പന്നനായ കളിക്കാരിലൊരാളായി പരിഗണിക്കുന്ന നവാഫിെൻറ അഭാവം ടീമിന് വലിയ നഷ്ടമായാണ് കണക്കാക്കപ്പെടുന്നത്. അൽഹിലാൽ ക്ലബിെൻറ പ്ലേമേക്കറായ 28 കാരന് ഇൗ വർഷം തുടക്കത്തിലാണ് പരിക്കേറ്റത്. ജനുവരി എട്ടിന് സൗദി പ്രോ ലീഗിൽ ഇത്തിഫാഖിനെതിരെ കളിക്കുേമ്പാഴായിരുന്നു സംഭവം. 14ാം മിനിട്ടിൽ പരിക്കേറ്റ് കളംവിട്ട നവാഫ് ജനുവരി 17 ന് ശസ്ത്രക്രിയക്ക് വിധേയനായി. പ്രശ്സത ഡോ. ഗൈൽസ് റെബൂളിെൻറ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. തുടർന്ന് മാസങ്ങളോളം കളം വിട്ടുനിന്ന നവാഫിനെ ലോകകപ്പിെൻറ പ്രാഥമിക സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പരീക്ഷണമെന്നോണം കഴിഞ്ഞ ദിവസം പെറുവിനെതിരെ നടന്ന സന്നാഹമത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കി 22 മിനിറ്റ് കളിപ്പിക്കുകയും ചെയ്തു.
അതിന് ശേഷമാണ് ടീമിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഗോൾകീപ്പർ അസ്സാഫ് അൽഖർനി, ഡിഫൻഡർമാരായ മുഹമ്മദ് ജഹ്ഫലി, സഇൗദ് അൽ മുവല്ലദ്, മിഡ്ഫീൽഡർ മുഹമ്മദ് അൽ കുവൈക്ബി എന്നിവരെയും ഒഴിവാക്കി. അന്തിമ ടീമിൽ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽഹിലാൽ ക്ലബിൽ നിന്നുള്ള 10 കളിക്കാരുണ്ട്. അൽഅഹ്ലിയിൽ നിന്ന് ഏഴുപേരും. സൗദി അറേബ്യയുടെ ലോകകപ്പ് ടീം ഇങ്ങനെ:ഗോൾകീപ്പർമാർ: യാസിർ അൽ മുസൈലിം, അബ്ദുല്ല അൽമയൂഫ്, മുഹമ്മദ് അൽ ഉവൈസ്.ഡിഫൻഡർമാർ: ഉസാമ ഹവസാവി, മുതാസ് ഹവസാവി, ഉമർ ഹവസാവി, യാസൽ അൽശഹ്റാനി, മൻസൂർ അൽഹാർബി, മുഹമ്മദ് അൽബുറൈക്, അലി അൽ ബുലൈഹി.
മിഡ്ഫീൽഡർമാർ: അബ്ദുല്ല ഉതൈഫ്, തൈസീർ അൽജാസിം, ഹുസൈൻ അൽമുഖാഹ്വി, സൽമാൻ അൽഫറാജ്, സാലിം അൽദോസരി, ഫഹദ് അൽമുവല്ലദ്, യഹ്യ അൽശഹ്രി, അബ്ദുൽ മാലിക് അൽഖൈബരി, മുഹമ്മദ് കാനൂ, അബ്ദുല്ല അഇ ഖൈബരി, ഹത്താൻ ബാഹിബ്രി.
സ്ട്രൈക്കർമാർ: മുഹമ്മദ് അൽ സഹ്ലാവി, മുഹന്ന അസ്സീരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
