ലോകകപ്പ്: സൗഹൃദ മത്സരത്തിൽ സൗദിക്ക് ജയം
text_fieldsജിദ്ദ: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ സൗദി അറേബ്യ ഏകപക്ഷീയമായ രണ്ടുഗോളിന് അൾജീരിയയെ തോൽപിച്ചു. ദക്ഷിണ സ്പെയിനിലെ കാഡിസിൽ നടന്ന മത്സരത്തിൽ സൽമാൻ അൽഫറാജും യഹ്യ അൽശഹ്രിയുമാണ് സൗദിക്ക് വേണ്ടി ഗോൾ നേടിയത്. 63 ശതമാനം ബോൾ പൊസഷനോടെ കളിയിൽ ആധിപത്യം പുലർത്തിയ സൗദിക്ക് പക്ഷേ, രണ്ടുതവണ മാത്രമേ വലയിലേക്ക് ലക്ഷ്യം വെക്കാനായുള്ളു. 24 ാം മിനിറ്റിലും 81 ാം മിനിറ്റിലുമായിരുന്നു ഗോളുകൾ. വിജയത്തിൽ സന്തോഷമുണ്ടെങ്കിലും ലോകകപ്പിന് മുന്നോടിയായി ഏറെ മുന്നേറാനുണ്ടെന്ന് സൗദി കോച്ച് യുവാൻ അേൻറാണിയോ പിസ്സി പറഞ്ഞു. ചൊവ്വാഴ്ച ഗ്രീസുമായിട്ടാണ് സൗദിയുടെ അടുത്ത സന്നാഹ മത്സരം. ജൂൺ 16 ന് റഷ്യയും സൗദിയുമാണ് ലോകകപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
