ലോകകപ്പ് യോഗ്യതാ റൗണ്ട്: സൗദിക്ക് വീണ്ടും ജയം
text_fieldsജിദ്ദയിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൗദി-ൈചന മത്സരം
ജിദ്ദ: ജിദ്ദയിൽ വെച്ച് നടന്ന ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദിക്ക് വിജയം. ചൈനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സൗദി തോൽപ്പിച്ചത്. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ 15ാം മിനിറ്റിൽ സമി അൽ നാജിയാണ് സൗദിക്കുവേണ്ടി ആദ്യ ഗോൾ നേടിയത്. 38ാം മിനിറ്റിൽ സാമി ഗോൾ നില ഉയർത്തി. 46ാം മിനിറ്റിൽ അലോസിയോ ഡോസ് സാേൻറാസ് ഗോൺസാൽവസാണ് ചൈനക്കുവേണ്ടി ആദ്യ ഗോൾ നേടിയത്. സൗദിയുടെ ഫിറാസ് അൽബിറാകാൻ ഒരു ഗോൾ കൂടി നേടി സൗദിയുടെ സ്കോർ മൂന്നാക്കി ഉയർത്തി. 86ാം മിനിറ്റിൽ വുഷിയിലൂടെ ചൈന രണ്ടാമത്തെ ഗോൾ നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജപ്പാനെതിരെ ഒരു ഗോളിന് സൗദി വിജയിച്ചിരുന്നു. ചൈനയെ തോൽപിച്ചതോടെ സൗദി ഗ്രൂപ് ബി യിൽ ഒന്നാം സ്ഥാനത്തെത്തി.