ലോകകപ്പ് ഫുട്ബാൾ യോഗ്യത: സൗദി ആരാധകർ സന്തോഷത്തിമിർപ്പിൽ
text_fieldsസൗദി അറേബ്യൻ നാഷനൽ ഫുട്ബാൾ ടീം
ജിദ്ദ: ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലേക്ക് രാജ്യം യോഗ്യത നേടിയത് സൗദി ഫുട്ബാൾ ആരാധകരെ ഏറെ സന്തോഷത്തിലാക്കി. ഏഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് ബിയിൽ ആസ്ട്രേലിയയെ 2-0ത്തിന് തോൽപിച്ചാണ് ജപ്പാൻ മുന്നേറിയത്.
ഇതോടെ സൗദിയും യോഗ്യത ഉറപ്പിച്ചു. ഒമ്പത് കളികളിൽ ജപ്പാന് 21ഉം സൗദിക്ക് 20ഉം പോയന്റാണുള്ളത്. സൗദിക്കെതിരായ അവസാന യോഗ്യത മത്സരം ജയിച്ചാലും ആസ്ട്രേലിയ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത നേടില്ല.
ഇതോടെയാണ് വ്യാഴാഴ്ച ഷാര്‍ജയില്‍ നടന്ന ഏഷ്യന്‍ യോഗ്യത റൗണ്ട് മത്സരത്തില്‍ പങ്കെടുക്കുന്നതിനുമുമ്പേ തന്നെ സൗദി അറേബ്യ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയത്. ആറാം തവണയാണ് സൗദി അറേബ്യ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്.
സിഡ്നിയിൽ വ്യാഴാഴ്ച നടന്ന നിർണായക മത്സരത്തില്‍ 89-ാം മിനിറ്റ് വരെ ആസ്ട്രേലിയ ജപ്പാൻ ടീമിനോട് പിടിച്ചുനിന്നെങ്കിലും മിനാമോട്ടോ നേടിയ ഇരട്ട ഗോളില്‍ ജപ്പാൻ വിജയികളായി. ഇതോടെ, ഗ്രൂപ്പിൽ ജപ്പാന് 21 പോയന്റായി. രണ്ടു മത്സരം ശേഷിക്കുന്ന സൗദിക്കാകട്ടെ 19 പോയന്റുകളുമുണ്ട്.സൗദി-ചൈന മത്സരം 1-1ന് സമനിലയിലായി.