Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത:...

ലോ​ക​ക​പ്പ് യോ​ഗ്യ​ത: കു​വൈ​ത്തി​ന്റെ ര​ണ്ടാം മ​ത്സ​രം നാ​ളെ

text_fields
bookmark_border
ലോ​ക​ക​പ്പ് യോ​ഗ്യ​ത: കു​വൈ​ത്തി​ന്റെ ര​ണ്ടാം മ​ത്സ​രം നാ​ളെ
cancel
camera_alt

കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്റെ ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ കു​വൈ​ത്ത് നാ​ളെ അ​ഫ്ഗാ​നി​സ്താ​നെ നേ​രി​ടും. ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ​യോ​ട് സ്വ​ന്തം രാ​ജ്യ​ത്ത് തോ​റ്റ കു​വൈ​ത്തി​ന് അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. അ​ഫ്ഗാ​നു​മാ​യി വ​ൻ ജ​യം നേ​ടി തി​രി​ച്ചു​വ​രാ​നാ​കും കു​വൈ​ത്തി​ന്റെ ശ്ര​മം. വൈ​കീ​ട്ട് ആ​റി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ്ദു​ല്ല അ​ൽ ദാ​ബി​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ൽ എ​ത്തി​യ കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​നം ന​ട​ത്തി.

ഇ​ന്ത്യ, ഖ​ത്ത​ർ, അ​ഫ്ഗാ​നി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​യും, ഖ​ത്ത​റും ആ​ദ്യ മ​ത്സ​രം ജ​യി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഖ​ത്ത​ർ ഇ​ന്ത്യ​യെ നേ​രി​ടും.

ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ​യോ​ട് തോ​ൽ​ക്കു​ക​യും ഖ​ത്ത​ർ ശ​ക്ത​രാ​യ ടീ​മാ​ണ് എ​ന്ന​തും അ​ഫ്ഗാ​നെ​തി​രെ വ​ൻ മാ​ർ​ജി​നി​ൽ ജ​യി​ക്കേ​ണ്ട​ത് കു​വൈ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​രും, നി​ല​വി​ലെ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രു​മാ​യ ഖ​ത്ത​ർ ശ​ക്ത​മാ​യ ടീ​മാ​ണ്. ഖ​ത്ത​റു​മാ​യി വി​ജ​യം കു​വൈ​ത്തി​ന് പ്ര​യാ​സ​ക​ര​മാ​യി​രി​ക്കും.

ഗ്രൂ​പ്പി​ലെ ആ​ദ്യ​ക​ളി​യി​ൽ ഖ​ത്ത​ർ അ​ഫ്ഗാ​നി​സ്താ​നെ എ​ട്ടു​ഗോ​ളി​ന് നി​ലം​പ​രി​ശാ​ക്കി​യാ​ണ് വ​ര​വ​റി​യി​ച്ച​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള അ​ടു​ത്ത മ​ത്സ​രം ഇ​ന്ത്യ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന​തി​നാ​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഇ​ന്ത്യ​യും ആ​ദ്യ ജ​യം നേ​ടി​യ​തോ​ടെ നാ​ലു​രാ​ജ്യ​ങ്ങ​ളു​ള്ള ഗ്രൂ​പ്പി​ൽ നി​ല​വി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​തും ഇ​ന്ത്യ ര​ണ്ടാ​മ​തു​മാ​ണ്. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ര​​ണ്ടു ടീ​​മു​​ക​​ൾ​​ക്കാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​​ന്നാം റൗ​​ണ്ട് പ്ര​​വേ​​ശ​​ന​​വും ഏ​ഷ്യാ ക​പ്പ് പ്ര​വേ​ശ​ന​വും ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityworld cup qualifying
News Summary - World Cup Qualification: Kuwait's second match tomorrow
Next Story