Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് യോഗ്യത: നിറഞ്ഞ ഗാലറി സാക്ഷി, മിന്നും ജയവുമായി സൗദി

text_fields
bookmark_border
72ാം മിനിറ്റിൽ ഫാരിസ് അൽ വർഖാനാണ് വിജയ ഗോൾ നേടിയത്​
ലോകകപ്പ് യോഗ്യത: നിറഞ്ഞ ഗാലറി സാക്ഷി, മിന്നും ജയവുമായി സൗദി
cancel

ജിദ്ദ: തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ലോകകപ്പ് ഏഷ്യന്‍ യോഗ്യതമത്സരത്തിൽ സൗദി ജപ്പാനെതിരെ സ്വന്തമാക്കിയത്​ ഏകപക്ഷീയ ജയം. പൂഴിയിട്ടാൽ നിലത്തുവീഴാത്തവിധം ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു ആതിഥേയരുടെ വിജയം. 72ാം മിനിറ്റിൽ ഫാരിസ് അൽ വർഖാനാണ് വിജയ ഗോൾ നേടിയത്​. ജിദ്ദ കിങ്​ അബ്​ദുല്ല സ്പോർട്സ് സിറ്റി സ്​റ്റേഡിയത്തിലായിരുന്നു മത്സരം. കോവിഡിനുശേഷം ഗാലറിയിൽ 100 ശതമാനം ഇരിപ്പിടത്തിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടായശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. 12 വയസ്സിനു താഴെയുള്ള കുട്ടികളൊഴികെ എല്ലാ പ്രായത്തിലുമുള്ള കാണികളെ ഗാലറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 51,000ത്തോളം കാണികൾ ഗാലറിയിലുണ്ടായിരുന്നു. ഈമാസം 12ന് ചൈനക്കെതിരെയാണ് സൗദിയുടെ അടുത്ത മത്സരം. കളി കാണാൻ നിരവധി മലയാളികളും ഗാലറിയിലുണ്ടായിരുന്നു.

വൻ ആരവങ്ങളോടെയാണ് സൗദിയുടെ വിജയാഘോഷം ഗാലറിയിൽ അരങ്ങേറിയത്. റോഡുകളിലും ഗാലറിക്കു പുറത്തും രാത്രി ഏറെ വൈകിയും സൗദിയുടെ വിജയം ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Cup Qualification: Full Gallery Witness, Saudi with glittering victory
Next Story