സഫ മക്ക ലോകകപ്പ് പ്രവചന മത്സരം; സമ്മാനം വിതരണം ചെയ്തു
text_fieldsസഫ മക്ക ലോകകപ്പ് പ്രവചന മത്സരം വിജയി ശിഹാബുദ്ദീന് ഖാലിദ് അൽഉനൈസി സമ്മാനം കൈമാറുന്നു
റിയാദ്: ലോകകപ്പ് ഫുട്ബാൾ മത്സരത്തിലെ വിജയികളെ കണ്ടെത്താൻ സഫ മക്ക പോളിക്ലിനിക് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. ഫൈനൽ വിജയികളെ കണ്ടെത്താൻ നവംബർ 19 മുതൽ ക്ലിനിക്കിൽ കൂപ്പണും നറുക്കു പെട്ടിയും സ്ഥാപിച്ചിരുന്നു. ആയിരക്കണക്കിനാളുകൾ പ്രവചനം രേഖപ്പെടുത്തി.
400ഓളം പേരാണ് അർജൻറീന കപ്പ് നേടുമെന്ന് പ്രവചിച്ചത്. ഇവരിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനാർഹനെ കണ്ടെത്തി. മലപ്പുറം പാങ്ങ് സ്വദേശി ശിഹാബുദ്ദീനാണ് സമ്മാനത്തിന് അർഹനായത്. സഫ മക്ക ക്ലിനിക്ക് അഡ്മിൻ മാനേജർ ഫഹദ് അൽഉനൈസി, എച്ച്.ആർ. മാനേജർ ഖാലിദ് റഹിയാൻ അൽഉനൈസി, ഫൈസൽ, നൂറ അൽ മുസൈമൽ, മനാൽ അൽ ഉനൈസി, ഡോ. തമ്പാൻ, ഡോ. അനിൽ, അബ്ദുൽ മുസബ്ബിർ, ഇല്യാസ്, ഫൈസി, ഇബ്രാഹീം മഞ്ചേശ്വരം, സിനി, അനസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

