Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകകപ്പ്...

ലോകകപ്പ് ആവേശത്തിനൊപ്പം സമ്മാനമഴ; മാധ്യമവും മീഫ്രണ്ടും സിറ്റിഫ്ലവറും ഒരുക്കുന്ന പ്രവചന മത്സരം

text_fields
bookmark_border
ലോകകപ്പ് ആവേശത്തിനൊപ്പം സമ്മാനമഴ; മാധ്യമവും മീഫ്രണ്ടും സിറ്റിഫ്ലവറും ഒരുക്കുന്ന പ്രവചന മത്സരം
cancel

റിയാദ്: ലോകമെമ്പാടുമുള്ള കാൽപ്പന്ത് ആരാധകർക്കായി മാധ്യമവും മീഫ്രണ്ടും സിറ്റിഫ്ലവറും ഫിഫ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ദിവസേന നടക്കുന്ന മത്സരങ്ങളിൽ ആര് ജയിക്കുമെന്നും സ്കോർ എത്രയായിരിക്കുമെന്നും കൃത്യമായി പ്രവചിക്കുന്ന ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങളാണ്.

ഓരോ ദിവസത്തെയും മത്സരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കും. കളി ആരംഭിക്കുന്നതിന് കൃത്യം 10 മിനിറ്റ് മുമ്പ് വരെ ആരാധകർക്ക് പ്രവചനങ്ങൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ലോകത്തിന്റെ ഏത് കോണിലുള്ള ഫുട്ബോൾ പ്രേമിക്കും പൂർണ്ണമായും സൗജന്യമായി ഈ മത്സരത്തിൽ പങ്കെടുക്കാം.

മത്സരങ്ങളുടെ കൃത്യമായ വിവരങ്ങളും സമയക്രമവും ഇതിലൂടെ അറിയാൻ സാധിക്കും. ഓരോ ദിവസവും തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് സിറ്റിഫ്ലവർ നൽകുന്ന ആകർഷകമായ സമ്മാനമാണ് ലഭിക്കുക. വിജയികൾക്ക് സിറ്റിഫ്ലവറിന്റെ ഏത് ബ്രാഞ്ചിൽ നിന്നും ഈ സമ്മാനങ്ങൾ കൈപ്പറ്റാം. poll.madhyamam.com എന്ന ലിങ്ക് വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.

ഡിജിറ്റൽ ഇന്ററാക്ടീവ് ഫാൻ മാഗസിൻ 'ഗോൾ' പ്രകാശനം ചെയ്തു

ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കാൻ മാധ്യമവും മീഫ്രണ്ടും ചേർന്ന് ഒരുക്കിയ ഇന്ററാക്ടീവ് ഫാൻ മാഗസിൻ 'ഗോൾ' ഔദ്യോഗികമായി പ്രകാശനം ചെയ്തു. വ്യവസായ, വാണിജ്യ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മാഗസിൻ പ്രകാശനം നിർവ്വഹിച്ചത്.

ഫിഫ വേൾഡ് കപ്പ് 2026-ന്റെ എല്ലാ തത്സമയ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ഫുട്ബോൾ പ്രേമികളിലേക്ക് എത്തിക്കുന്നതാണ് ഈ ഡിജിറ്റൽ മാഗസിൻ. മത്സരങ്ങളുടെ തത്സമയ സ്കോറുകൾ, ടീമുകളുടെ തന്ത്രങ്ങൾ, കളിയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ, മുൻകാല ലോകകപ്പ് ചരിത്രങ്ങൾ തുടങ്ങി ആരാധകർ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം വിരൽത്തുമ്പിൽ ലഭ്യമാകും വിധമാണ് 'ഗോൾ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകകപ്പ് വിശേഷങ്ങൾ തത്സമയം അറിയാൻ goaaal.madhyamam.com എന്ന ലിങ്ക് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupCity FlowerMadhyamamprediction contestMefriend
News Summary - World Cup Frenzy and a Shower of Prizes: Prediction Contest by Madhyamam, Meefriend, and City Flower
Next Story