Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ക​പ്പ് ഫു​ട്ബാ​ൾ:...

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ: ഇ​റാ​ഖ്- യു.​എ.​ഇ​ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​രം റി​യാ​ദി​ലേ​ക്ക് മാ​റ്റി

text_fields
bookmark_border
ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ: ഇ​റാ​ഖ്- യു.​എ.​ഇ​ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​രം റി​യാ​ദി​ലേ​ക്ക് മാ​റ്റി
cancel

ജി​ദ്ദ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ലേ​ക്കു​ള്ള ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ ഗ്രൂ​പ്പി​ൽ ഇ​റാ​ഖും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള മ​ത്സ​രം റി​യാ​ദി​ലേ​ക്ക് മാ​റ്റി. ഇ​റാ​ഖ് ത​ല​സ്ഥാ​ന​മാ​യ ബ​ഗ്ദാ​ദി​ലെ അ​ൽ മ​ദീ​ന ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന മ​ത്സ​രം സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് റി​യാ​ദി​ലേ​ക്ക് മാ​റ്റി​യ​ത്. മാ​ർ​ച്ച് 24ന് ​റി​യാ​ദ് കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും മ​ത്സ​രം.

ഇ​റാ​ഖി​ലെ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ളു​ടെ​യും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മ​ത്സ​രം മാ​റ്റി​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര, ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. എ​ട്ടു മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ഗ്രൂ​പ് 'എ'​യി​ൽ ഇ​റാ​ഖ് അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്. മാ​ർ​ച്ച് 29ന് ​ദു​ബൈ​യി​ലെ റാ​ഷി​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സി​റി​യ​ക്കെ​തി​രെ ഇ​റാ​ഖ് ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​രം ക​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup football 2022
News Summary - World Cup Football: Iraq-UAE Asian Qualifier Changed to Riyadh
Next Story