Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ലോകകപ്പ്...

റിയാദിൽ ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളം: ‘ഖൽബിലെ ഫുട്ബോൾ’ ശ്രദ്ധേയമായി

text_fields
bookmark_border
റിയാദിൽ ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളം: ‘ഖൽബിലെ ഫുട്ബോൾ’ ശ്രദ്ധേയമായി
cancel
camera_alt

മ​ല​പ്പു​റം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ഖ​ൽ​ബി​ലെ ഫു​ട്ബാ​ൾ’ പ​രി​പാ​ടി അ​ൽ വ​ഫ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ആ​വേ​ശ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മ​ല​പ്പു​റം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (മി​അ) സം​ഘ​ടി​പ്പി​ച്ച ‘ഖ​ൽ​ബി​ലെ ഫു​ട്ബാ​ൾ’ പ​രി​പാ​ടി റി​യാ​ദി​ലെ അ​ൽ വ​ഫ ഷോ​ല​മാ​ളി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ ന​ട​ന്നു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​മ​റ​ലി അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ വ​ഫ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

മി​അ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഇ​ബ്രാ​ഹീം സു​ബ്ഹാ​ൻ, ഷോ​ലാ മാ​ൾ പ്ര​തി​നി​ധി അ​ബ്​​ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ‘ഫി​ഫ 2026’ ഉ​ദ്ഘാ​ട​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടൂ​ർ​ണ​മെൻറി​ലെ ആ​ദ്യ മ​ത്സ​ര​മാ​യ മെ​ക്സി​ക്കോ- സൗ​ത്ത് ആ​ഫ്രി​ക്ക പോ​രാ​ട്ടം 274 ഇ​ഞ്ചി​െൻറ ഭീ​മ​ൻ സ്ക്രീ​നി​ൽ ഇ​വി​ടെ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ച്ചു.

പ്ര​മു​ഖ സൗ​ദി ഫു​ട്ബാ​ൾ ക്ല​ബ്ബു​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​താ​ര​ങ്ങ​ളാ​യ കീ​ർ​ത്ത​ജ വി​നോ​ദ് (അ​ൽ ഹി​ലാ​ൽ ക്ല​ബ്ബ്), ത​ഹ്സീ​ൻ റ​ഹ്​​മാ​ൻ മു​ജീ​ബ് (അ​ൽ അ​ത്തി​ഫാ​ഖ് എ​ഫ്.​സി, ദു​ബൈ), ഫാ​ദി​ൻ റ​ഹ്​​മാ​ൻ മു​ജീ​ബ് (അ​ൽ ഷ​ബാ​ബ് എ​ഫ്.​സി, റി​യാ​ദ്), ഈ​ഡ​ൻ ജോ​ൺ കോ​ശി (അ​ൽ ഹി​ലാ​ൽ അ​ക്കാ​ദ​മി) എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ വെ​ച്ച് പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഷൂ​ട്ടൗ​ട്ട് മ​ത്സ​രം കീ​ർ​ത്ത​ജ വി​നോ​ദ് കി​ക്കോ​ഫ് ചെ​യ്​​തു. ഷൂ​ട്ട് ഔ​ട്ട് മ​ത്സ​രം, ജ​ഗ്ലി​ങ് മ​ത്സ​രം, ലോ​ക​ക​പ്പി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്വി​സ് മ​ത്സ​രം എ​ന്നി​വ​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സ്​​റ്റേ​ജി​ൽ റാ​മി ബ​ഷീ​ർ അ​വ​ത​രി​പ്പി​ച്ച ഫു​ട്ബാ​ൾ ഫ്രീ​​സ്​​റ്റൈ​ൽ പ്ര​ക​ട​ന​വും ഫു​ട്ബാ​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച പ്ര​മു​ഖ മ​ല​യാ​ളി പ്ര​തി​ഭ​ക​ളാ​യ ഷ​ക്കീ​ബ് തി​രൂ​ർ​ക്കാ​ട്, റി​യാ​സ് താ​നൂ​ർ, സ​ത്താ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത തു​റ​ന്ന സം​വാ​ദ​വു​മെ​ല്ലാം കാ​ണി​ക​ൾ​ക്ക് തി​ക​ച്ചും ന​വ്യാ​നു​ഭ​വ​മാ​യി മാ​റി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹ​ബീ​ബ് റ​ഹ്മാ​ൻ, ശി​ഹാ​ബ് എ.​പി ക​രു​വാ​ര​കു​ണ്ട്, എ​ട​വ​ണ്ണ സു​നി​ൽ ബാ​ബു, നി​സാം പൂ​ള​ക്ക​ൽ, വി​നീ​ഷ് ഒ​താ​യി, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, മു​ക്താ​ർ പൊ​ന്നാ​നി, അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി, ന​വാ​ർ മു​ഹ​മ്മ​ദ്, ബി​ന്യാ​മി​ൻ ബി​ൽ​റു, ഉ​മ​ർ അ​മാ​ന​ത്ത്, ര​ഞ്ജു പാ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി സ​ഫീ​റ​ലി ത​ലാ​പ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ക​രീം ഒ​ള​വ​ട്ടൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - World Cup football excitement soars in Riyadh: 'Football in the Heart' becomes noticeable
Next Story