Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ‘നഗരങ്ങളിലേക്ക്...

സൗദി ‘നഗരങ്ങളിലേക്ക് ലോകകപ്പ് ആവേശം’; പൊതുഇടങ്ങളിലും പാർക്കുകളിലും തത്സമയ സംപ്രേക്ഷണവുമായി മുനിസിപ്പൽ മന്ത്രാലയം

text_fields
bookmark_border
സൗദി ‘നഗരങ്ങളിലേക്ക് ലോകകപ്പ് ആവേശം’; പൊതുഇടങ്ങളിലും പാർക്കുകളിലും തത്സമയ സംപ്രേക്ഷണവുമായി മുനിസിപ്പൽ മന്ത്രാലയം
cancel

റിയാദ്: ലോകകപ്പ് ഫുട്ബാൾ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തെ പൊതുഇടങ്ങളിലും പാർക്കുകളിലും തത്സമയ സംപ്രേക്ഷണ സൗകര്യമൊരുക്കി സൗദി മുനിസിപ്പൽ ഗ്രാമീണ കാര്യ വസതി മന്ത്രാലയം. ‘നിങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങളുടെ നഗരത്തിലേക്ക്... ലോകകപ്പ് അന്തരീക്ഷം അനുഭവിക്കൂ’ എന്ന പ്രമേയത്തിലാണ് മന്ത്രാലയം ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.

കായികരംഗത്ത് സമൂഹത്തി​െൻറ പങ്കാളിത്തവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം രൂപം നൽകിയ ‘നമ്മുടെ നഗരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു’ എന്ന സംരംഭത്തി​െൻറ ഭാഗമായാണ് ഈ പരിപാടി. ആഗോള കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ പൊതുജന സൗകര്യങ്ങൾ, പാർക്കുകൾ, നഗര കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കുക, അതുവഴി സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ആവശ്യമായ എല്ലാ സേവനങ്ങളും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയ അന്തരീക്ഷത്തിൽ, സ്വദേശികൾക്കും വിദേശികളായ സന്ദർശകർക്കും ഒരുപോലെ ടൂർണമെൻറി​െൻറ ആവേശം പൂർണ്ണമായി ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.

രാജ്യത്തുടനീളമുള്ള വിവിധ മുനിസിപ്പാലിറ്റികൾക്കും ഗവർണറേറ്റുകൾക്കുമാണ് പദ്ധതി വിജയകരമായി നടപ്പാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. സന്ദർശകർക്ക് സുരക്ഷിതവും സമാനതകളില്ലാത്തതുമായ ഒരു കായികാനുഭവം സമ്മാനിക്കുക, നഗരങ്ങളിലെ പൊതുഇടങ്ങളുടെ ഉപയോഗം ഫലപ്രദമായി വർദ്ധിപ്പിക്കുക എന്നിവ മുൻനിർത്തിയാണ് മന്ത്രാലയത്തി​െൻറ പ്രവർത്തനം. ഇതിനായി വിപുലമായ ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളോടു കൂടിയ പ്രത്യേക കാഴ്ചാ കേന്ദ്രങ്ങൾ ഒരുക്കുകയും പൊതുഇടങ്ങൾ കൂടുതൽ സജീവമാക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cupmunicipal ministrySaudi Arabia
News Summary - World Cup excitement Hits Saudi Cities: Municipal Ministry to Live Stream Matches in Parks and Public Spaces
Next Story