ബത്ഹ ലുഹാമാർട്ടിന്റെ മുന്നിലും ലോകകപ്പ് ആരവം
text_fieldsബത്ഹയിലെ ലുഹാ മാർട്ടിന്റെ മുന്നിലൊരുക്കിയ സ്ക്രീനിന് മുന്നിൽ ഫൈനൽ മത്സരം കാണാൻ തടിച്ചുകൂടിയവർ
റിയാദ്: ലോകകപ്പ് ഫൈനൽ മത്സരം നഗര വാണിജ്യകേന്ദ്രമായ ബത്ഹയിലും ആരവം മുഴക്കി. അർജൻറീനയും ഫ്രാൻസും തമ്മിലുള്ള ജീവന്മരണ പോരാട്ടം ലോകമെമ്പാടുമുള്ള കളിപ്രേമികൾക്കൊപ്പം ബത്ഹയിലെത്തിയവർ വീക്ഷിച്ചത് കേരള മാർക്കറ്റിനോട് ചേർന്ന ലുഹാ മാർട്ട് ഷോപ്പിന്റെ മുന്നിൽ ഒരുക്കിയ ബിഗ് സ്ക്രീനിലായിരുന്നു. ബത്ഹ കേരള മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും യാത്രക്കാർക്കും താമസക്കാർക്കുമെല്ലാം ബിഗ് സക്രീൻ ഉപകാരപ്രദമായി.
ലോകകപ്പിന്റെ ഉദ്ഘാടനദിവസം മുതൽ ഇവിടെ സ്ക്രീൻ സ്ഥാപിച്ചിരുന്നു. യമനികളും മലയാളികളുമായിരുന്നു ഇവിടെ അണിനിരന്നതിൽ ഭൂരിപക്ഷവും. ബത്ഹ കേന്ദ്രീകരിച്ചുള്ള യമനി ടയർ കടകളിലെ തൊഴിലാളികൾ ആരവം മുഴങ്ങുമ്പോൾ കൂട്ടത്തോടെ ഓടിയെത്തി അൽപസമയം കളി കണ്ട് തിരിച്ചോടി ജോലിയിൽ തുടരുന്നതായിരുന്നു രീതി. ബത്ഹയിലെ വിവിധ സ്ഥാപനങ്ങളിൽ സ്ക്രീനുകൾ ഒരുക്കിയിരുന്നെങ്കിലും പുറത്തുനിന്ന് കാണാൻകഴിയും വിധം സ്ക്രീൻ ഒരുക്കിയിരുന്നത് ലുഹാമാർട്ട് മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

