അസീർ ക്രിക്കറ്റ് കൂട്ടായ്മ വേൾഡ് കപ്പ് വിജയാഘോഷവും താരലേലവും
text_fieldsഅസീർ ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച വേൾഡ് കപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പായസവിതരണം
അബഹ: അസീർ ക്രിക്കറ്റ് കൂട്ടായ്മ ഖമീസ് പ്രീമിയർ ലീഗ് താരലേലവും ഇന്ത്യ ടീമിന്റെ ട്വൻറി20 വേൾഡ്കപ്പ് വിജയാഘോഷവും സംഘടിപ്പിച്ചു. സെപ്റ്റംബർ ആറിന് ഖമീസ് മുശൈത്ത് ധമക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഒമ്പത് ടീമുകളിലായി 99 കളിക്കാരും പങ്കെടുക്കും. കളികളുടെ താരലേലം കഴിഞ്ഞദിവസം ഖമീസിൽ നടന്നു. 2,200 പോയൻറുകൾക്ക് ഏറ്റവും വില കൂടിയ താരമായി മാസ്കർ ബോയിസ് ജമാലിനെ സ്വന്തമാക്കി. ഇന്ത്യയുടെ ട്വൻറി20 വേൾഡ് കപ്പ് വിജയാഘോഷവും ഖമീസിലും അബഹയിലും അസീർ ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പായസവിതരണവും നടത്തി. ഖമീസ് മലയാളി മാർക്കറ്റിൽ നടന്ന പരിപാടി പ്രമോജ്, ഇല്യാസ്, നിയാസ്, നഹാസ്, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. അബഹ ഫിഷ് മാർക്കറ്റിൽ നടന്ന പായസവിതരണം ജമാൽ ഉദ്ഘാടനം ചെയ്തു. ഷബീർ, അലി, മുസ്തഫ എന്നിവർ നേതൃത്വം നൽകി

