Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ക​പ്പ് ഏ​ഷ്യ​ൻ...

ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ ഗ്രൂ​പ്​ ബി ​യോ​ഗ്യ​ത മ​ത്സ​രം: ഒമാനെതിരെ സൗദി അറേബ്യക്ക് ഒരു ഗോൾ ജയം

text_fields
bookmark_border
ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ ഗ്രൂ​പ്​ ബി ​യോ​ഗ്യ​ത മ​ത്സ​രം: ഒമാനെതിരെ സൗദി അറേബ്യക്ക് ഒരു ഗോൾ ജയം
cancel

ജി​ദ്ദ: ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ഗ്രൂ​പ് ബി ​യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ലെ ഏ​ഴാം റൗ​ണ്ടി​ൽ ഒ​മാ​നെ​തി​രെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സൗ​ദി അ​റേ​ബ്യ​ക്ക് വി​ജ​യം. ഇ​തോ​ടെ 19 പോ​യ​ന്‍റു​ക​ൾ നേ​ടി സൗ​ദി അ​റേ​ബ്യ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. അ​ടു​ത്ത ഒ​രു മ​ത്സ​ര​ത്തി​ൽ കൂ​ടി സൗ​ദി വി​ജ​യി​ച്ചാ​ൽ ടീ​മി​ന് ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​റ​പ്പാ​യി. മൂ​ന്നു ക​ളി​ക​ൾ​കൂ​ടി ബാ​ക്കി​യു​ള്ള ഒ​മാ​ൻ ഇ​തു​വ​രെ ഏ​ഴു പോ​യ​ന്‍റു​ക​ൾ നേ​ടി ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. 15 പോ​യ​ന്‍റു​ക​ളു​മാ​യി ഗ്രൂ​പ്പി​ൽ ജ​പ്പാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും 14 പോ​യ​ന്‍റു​മാ​യി ആ​സ്‌​ട്രേ​ലി​യ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ജി​ദ്ദ കി​ങ് അ​ബ്ദു​ല്ല സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ആ​വേ​ശ​ക​ര​മാ​യ സൗ​ദി-​ഒ​മാ​ൻ മ​ത്സ​രം. ക​ളി​യി​ലു​ട​നീ​ളം ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി​യ സൗ​ദി അ​റേ​ബ്യ​ക്ക് കു​റ​ച്ച് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ചി​ല സ​മ​യ​ങ്ങ​ളി​ൽ ഒ​മാ​ൻ ടീ​മി​ൽ​നി​ന്ന്​ ചി​ല സ​മ്മ​ർ​ദ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നു. ആ​ദ്യ പ​കു​തി​യി​ൽ ഒ​മാ​ന് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഇ​ത് ഒ​രി​ക്ക​ലും ഗോ​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ന്നാം പ​കു​തി അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​രു ടീ​മു​ക​ളും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച് മൂ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ സ്‌​ട്രൈ​ക്ക​ർ ഫി​റാ​സ് അ​ൽ ബ്രി​ക്കാ​നി​ലൂ​ടെ സൗ​ദി ഒ​മാ​നെ​തി​രെ വി​ജ​യ​ഗോ​ൾ നേ​ടി. ആ​തി​ഥേ​യ​രാ​യ സൗ​ദി​യും മ​റ്റൊ​രു ഗ​ൾ​ഫ് രാ​ജ്യ​മാ​യ ഒ​മാ​നും ത​മ്മി​ലു​ള്ള മ​ത്സ​രം നേ​രി​ൽ കാ​ണാ​ൻ 48,000 ഫു​ട്ബാ​ൾ​പ്രേ​മി​ക​ളാ​ണ് ജി​ദ്ദ കി​ങ് അ​ബ്ദു​ല്ല സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വി​ദേ​ശി​ക​ളും മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ജ​പ്പാ​നും സൗ​ദി​യു​മാ​യു​ള്ള മ​ത്സ​രം ചൊ​വ്വാ​ഴ്ച ജ​പ്പാ​നി​ലെ സൈ​താ​മ​യി​ൽ ന​ട​ക്കും. അ​തേ ദി​വ​സം​ത​ന്നെ ഒ​മാ​ൻ ഗ്രൂ​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ആ​സ്‌​ട്രേ​ലി​യ​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup qualifiersaudi football
News Summary - World Cup Asian Group B qualifier: Saudi Arabia win by one goal against Oman
Next Story