ലോകകപ്പ് 2026 നറുക്കെടുപ്പ്; സൗദി അറേബ്യ എച്ച് ഗ്രൂപ്പിൽ ഇടം പിടിച്ചു
text_fieldsലോകകപ്പ് 2026 ഗ്രൂപ്പ് പട്ടിക
റിയാദ്: അമേരിക്ക, കാനഡ, മെക്സികോ എന്നിവിടങ്ങളിലായി നടക്കുന്ന 2026-ലെ ലോകകപ്പ് ഫുട്ബാളിനുള്ള നറുക്കെടുപ്പിൽ സൗദി ദേശീയ ടീം ഗ്രൂപ് എച്ചിൽ ഇടം നേടി. ഇതോടെ അടുത്ത ജൂണിൽ ആരംഭിക്കുന്ന ടൂർണമെൻറിൽ സൗദി ദേശീയ ടീം സ്പെയിൻ, ഉറുഗ്വായ്, കേപ്പ് വേർഡ് എന്നീ രാജ്യങ്ങളോടൊപ്പം ഗ്രൂപ് എച്ചിൽ കളിക്കും. വാഷിങ്ടൺ ഡി.സിയിലെ കെന്നഡി സെൻറർ ഫോർ ദ ആർട്സിലാണ് നറുക്കെടുപ്പ് നടന്നത്.
ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിൽ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ലോകകപ്പിനുള്ള മത്സര സമയവും വേദികളും പിന്നീട് പ്രഖ്യാപിക്കും. 1994, 1998, 2002, 2006, 2018, 2022 വർഷങ്ങളിൽ ലോകകപ്പിൽ പങ്കെടുത്ത സൗദിയുടെ ഏഴാമത്തെ ലോകകപ്പാണിത്.
അതേസമയം, വാഷിങ്ടൺ ഡി.സിയിലെ ജോൺ എഫ്. കെന്നഡി സെൻറർ ഫോർ ദ പെർഫോമിങ് ആർട്സിൽ നടന്ന 2026 ഫിഫ ലോകകപ്പിെൻറ ഫൈനൽ നറുക്കെടുപ്പ് ചടങ്ങിൽ അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽമിസ്ഹലിെൻറ നേതൃത്വത്തിലുള്ള സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധി സംഘവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

