ലോകോത്തര സ്റ്റേഷനറി ബ്രാൻഡ് 'ഡെലി' സൗദി അറേബ്യയിലേക്ക്; മോഡേൺ അറേബ്യയുമായി കൈകോർക്കുന്നു
text_fieldsമോഡേൺ അറേബ്യ കമ്പനി, ഡെലി ബ്രാൻഡ് സാരഥികൾ ജിദ്ദയിൽ വാർത്താസമ്മേളത്തിൽ സംസാരിക്കുന്നു.
ജിദ്ദ: ആഗോള സ്റ്റേഷനറി രംഗത്തെ പ്രമുഖ ചൈനീസ് ബ്രാൻഡായ 'ഡെലി സ്റ്റേഷനറി' തങ്ങളുടെ പ്രവർത്തനങ്ങൾ സൗദി അറേബ്യയിലേക്ക് വ്യാപിപ്പിക്കുന്നു. സൗദിയിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ 'മോഡേൺ അറേബ്യ സ്റ്റേഷനറി കമ്പനി'യുമായി ചേർന്നാണ് ഡെലി വിപണിയിലെത്തുന്നത്. ഇരു കമ്പനികളും സംയുക്ത സംരംഭമായി ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഡെലിയുടെ വിപുലമായ ഉൽപ്പന്ന ശ്രേണി ഇനിമുതൽ രാജ്യത്തുടനീളം ലഭ്യമാകുമെന്ന് കമ്പനി സാരഥികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിസിനസ് പങ്കാളിത്വത്തിന്റെയും നൂതന ഉൽപ്പന്നങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനവും വിപുലമായ പ്രദർശനവും ജൂലൈ ആറ് തിങ്കളാഴ്ച ജിദ്ദ മദീനാ റോഡിലുള്ള മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ ഒമ്പത് മണി മുതൽ ആരംഭിക്കുന്ന പ്രദർശനത്തിൽ വിവിധ വ്യാപാര പ്രമുഖർ സംബന്ധിക്കും. പ്രദർശനത്തിൽ 'ഡെലി'യുടെ അത്യാധുനിക ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. സംയുക്ത സംരംഭത്തിന്റെ ഭാഗമായി സൗദിയിലുടനീളം 'ഡെലി'യുടെ സ്വന്തം ഷോറൂമുകൾ ആരംഭിക്കുന്നതിനൊപ്പം ശക്തമായ ഹോൾസെയിൽ, റീട്ടെയിൽ വിതരണ ശൃംഖലയും കമ്പനി വികസിപ്പിക്കും.
1981-ൽ സ്ഥാപിതമായ ഡെലി ഗ്രൂപ്പ്, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനറി നിർമ്മാതാക്കളാണ്. 150-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഡെലിക്ക് ഏഷ്യയിലുടനീളം അത്യാധുനിക ഫാക്ടറികളുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ, പ്രൊഫഷനലുകൾ, ആർട്ടിസ്റ്റുകൾ എന്നിവർക്കായി 24 വ്യത്യസ്ത കാറ്റഗറികളിലായി 20,000 ത്തിലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഡെലി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേനകൾ, ഡെസ്ക്ടോപ്പ് ഓഫീസ് സപ്ലൈസ്, കാൽക്കുലേറ്ററുകൾ, വൈറ്റ് ബോർഡുകൾ, ഓഫീസ് അപ്ലയൻസസ് എന്നിവയ്ക്ക് പുറമെ പ്രീമിയം ആർട്ട് ലൈനുകളും കായിക പ്രേമികൾക്കായുള്ള 'അഗ്നൈറ്റ്' സ്പോർട്സ് ബ്രാൻഡും ഇതിൽ ഉൾപ്പെടുന്നു.
സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതികൾക്ക് അനുസൃതമായി രാജ്യത്തെ വർധിച്ചുവരുന്ന ബിസിനസ്സ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മികച്ചതും ചെലവ് കുറഞ്ഞതുമായ ഓഫീസ്, സ്കൂൾ സൊല്യൂഷനുകൾ നൽകാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും പ്രാദേശിക വിപണിയിലെ മോഡേൺ അറേബ്യയുടെ അനുഭവസമ്പത്തും, ഡെലിയുടെ ആഗോള ഉൽപ്പാദന ക്ഷമതയും ഒത്തുചേരുമ്പോൾ സൗദിയിലെ സ്റ്റേഷനറി വിപണിയിൽ ഇതൊരു പുതിയ മുന്നേറ്റമായിരിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു. മോഡേൺ അറേബ്യ കമ്പനി സാരഥി ഉസാം അൽ ഗാംദി, ഡെലി മിഡിൽഈസ്റ്റ് മാനേജർ ഷാക്കിർ, ഡെലി പ്രതിനിധി കർട്ടർ തുടങ്ങിയവർ വാർത്താസമ്മേളത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

