ലോക രക്തദാന ദിനം; ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്റർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsറിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സൗദി ചാപ്റ്ററിെൻറ നേതൃത്വത്തിൽ രക്തദാതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടത്തിയ പരിപാടിയിൽ സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നിരവധി സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും പങ്കെടുത്തു.
അബഹ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടറും സൗദി ബി.ഡി.കെ ഉപദേശക സമിതി അംഗവുമായ ഡോ. അബ്ദുൽ ഖാദർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫസൽ ചാലാട് മുഖ്യപ്രഭാഷണവും ബോധവത്കരണ ക്ലാസും നയിച്ചു.
ബി.ഡി.കെ കുവൈത്ത് പ്രതിനിധി നളിനാക്ഷൻ കാസർകോട്, ബഹ്റൈൻ പ്രതിനിധി സനോജ് ഭാസ്കർ, റിയാദിലെ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, തൊമ്മിച്ചൻ കുട്ടനാട്, നിഹാസ് പാനൂർ, രാജാ സാഹിബ്, റിയാസ് വണ്ടൂർ, അഷറഫ് പാലക്കാട്, ഷെരീഫ്, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ സലാം തിരൂർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

