ഹൊറൈസൺ 2025; വനിത സംരംഭകർക്കായി ശിൽപശാല സംഘടിപ്പിച്ചു
text_fieldsവനിതാ സംരംഭകരായ ബിന്ദു സാബു, സുനിത സുരേഷ് എന്നിവരെ പ്രവാസി വെൽഫെയർ ‘ഹെറൈസൺ 2025’ ശിൽപശാലയിൽ ആദരിച്ചപ്പോൾ
റിയാദ്: പ്രവാസി വെൽഫെയറിന്റെ കീഴിലുള്ള പ്രവാസി കരിയർ സ്ക്വയർ, വനിതാ സംരംഭകർക്കും തൊഴിലന്വേഷകർക്കുമായി ‘ഹെറൈസൺ 2025’ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. സൗദിയിൽ വനിതകൾക്കുള്ള തൊഴിലവസരങ്ങളെയും ബിസിനസ് സാധ്യതകളെയും പരിചയപ്പെടുത്തുയായിരുന്നു ലക്ഷ്യം. പ്രവാസി സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. റിയാദിലെ റൗദയിൽ നടന്ന പരിപാടിയിൽ പ്രമുഖ ബിസിനസ് കൺസൾട്ടൻറും അറബ് ഹൗസ് സി.ഇ.ഒയുമായ നജീബ് മുസ്ലിയാരകത്ത് വിഷയത്തിലൂന്നി സംസാരിച്ചു.
സൗദിയിലെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും വനിതകൾക്ക് പുതിയതായി തുറന്നുവരുന്ന സംരംഭകത്വ മേഖലകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കൂടാതെ സദസിന്റെ ചോദ്യങ്ങൾക്ക് വിശദമായ മറുപടിയും നൽകി. പ്രവാസി ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ നജീബ് മുസ്ലിയാരകത്തിന് ആദരഫലകം സമ്മാനിച്ചു. വനിത സംരംഭകരായ ബിന്ദു സാബു, സുനിത സുരേഷ് എന്നിവരെ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഫജ്ന ഷഹ്ദാൻ, ജസീറ അജ്മൽ എന്നിവർ ഫലകം നൽകി ആദരിച്ചു.
ലിപി ഷംനാദ്, അയിഷ ഷംനാദ്, റെഷീഖ കുളത്തൂർ, റംസിയ, ഹഫ്സത്ത്, സീന ഫാറൂഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി കരിയർ സ്ക്വയർ കോ ഓഡിനേറ്റർ ലബീബ് മാറഞ്ചേരി സ്വാഗതവും കോർ കമ്മിറ്റി അംഗം നൈസി സജാദ് നന്ദിയും പറഞ്ഞു. പ്രവാസി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ‘ഹെറൈസൺ’ വേദി സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

