Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കോ​ഴി​ക്കോ​ട്‌...

ജി​ദ്ദ കോ​ഴി​ക്കോ​ട്‌ ജി​ല്ല ഫോ​റം 'സാ​ഗി​യ ശി​ൽ​പ​ശാ​ല'

text_fields
bookmark_border
ജി​ദ്ദ കോ​ഴി​ക്കോ​ട്‌ ജി​ല്ല ഫോ​റം സാ​ഗി​യ ശി​ൽ​പ​ശാ​ല
cancel
camera_alt

കോ​ഴി​ക്കോ​ട്‌ ജി​ല്ല ഫോ​റം ‘മി​സ (സാ​ഗി​യ) അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും’ വി​ഷ​യ​ത്തി​ൽ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന് 

ജി​ദ്ദ: ജി​ദ്ദ​യി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ പൊ​തു​വേ​ദി​യാ​യ കോ​ഴി​ക്കോ​ട്‌ ജി​ല്ല ഫോ​റം സൗ​ദി​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ സം​രം​ഭ​ക​ർ​ക്ക്‌ പു​തി​യ കാ​ല​ത്തെ രീ​തി​ക്ക​നു​സ​രി​ച്ചു​ള്ള ബി​സി​ന​സ്‌ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്‌ ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മാ​ക്കി.

'മി​സ (സാ​ഗി​യ) അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. മു​ഴു​വ​ൻ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​വി​ധേ​യ​മാ​ക്കാ​നും ഉ​ട​മ​സ്ഥാ​വ​കാ​ശം വെ​ളി​പ്പെ​ടു​ത്താ​നു​മു​ള്ള സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പി​ൽ ആ​ശ​ങ്ക​യി​ലാ​യ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്​ അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു​ള്ള പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച വേ​ദി കൂ​ടി​യാ​യി ശി​ൽ​പ​ശാ​ല മാ​റി. കാ​ലി​ക​പ്ര​സ​ക്ത​വും നി​ര​വ​ധി സം​രം​ഭ​ക​ർ​ക്ക്‌ ഉ​പ​കാ​ര​പ്ര​ദ​വു​മാ​യി​രു​ന്നു ശി​ൽ​പ​ശാ​ല.

ഒ​രേ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്‌ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടാ​നും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വ​ഴി സാ​ധി​ക്കു​മെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യി​ൽ ജി​ദ്ദ​യി​ലെ മ​ല​യാ​ളി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും വി​ദേ​ശി​ക​ളു​മു​ൾ​െ​പ്പ​ടെ​യു​ള്ള ബി​സി​ന​സ്‌ സ​മൂ​ഹ​ത്തി​െൻറ ന​ല്ല പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ റ​ഹീം സാ​ലി​ഹ്‌ അ​ൽ സ​ഹ്‌​റാ​നി, സാ​രി ആ​ബി​ദ്‌ അ​ൽ ഹ​ർ​ബി, നി​ഷാ​ദ്‌ അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ വി​ദ​ഗ്ധ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ​ദ​സ്യ​ർ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​യി.

വി​ഷ​യാ​വ​താ​ര​ക​രും വി.​പി. ഹി​ഫ്സു​റ​ഹ്മാ​ൻ, നൗ​ഫാ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​മ​ട​ങ്ങി​യ പാ​ന​ൽ സം​ശ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ൾ ന​ൽ​കി. ല​ത്തീ​ഫ്‌ ക​ള​രാ​ന്തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ വി.​പി. ഹി​ഫ്സു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ പൊ​ക്കു​ന്ന് അ​വ​താ​ര​ക​നാ​യി​രു​ന്നു.

ട്ര​ഷ​റ​ർ അ​നി​ൽ ബാ​ബു ന​ന്ദി പ​റ​ഞ്ഞു. ഡോ: ​ഇ​സ്മാ​യി​ൽ മ​രു​തേ​രി, അ​ൻ​സാ​ർ പി​ലാ​ക്ക​ണ്ടി, ഹാ​രി​സ്‌, മ​ൻ​സൂ​ർ ഫ​റോ​ക്ക്‌, താ​ജു​ദ്ദീ​ൻ, റ​ഷീ​ദ്‌ കൊ​ള​ത്ത​റ, അ​ഷ്റ​ഫ്, അ​ബ്​​ദു​ൽ വ​ഹാ​ബ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshop
News Summary - Workshop
Next Story