രക്തം നൽകി മാതൃകയായി തൊഴിലാളികൾ
text_fieldsരക്തദാന ക്യാമ്പിൽ പങ്കെടുത്ത കമ്പനി തൊഴിലാളികളും മാനേജ്മെന്റും
ദമ്മാം: സേവന സന്നദ്ധതയിൽ മാതൃക കാണിച്ചു ഒമാൻ ഹോൾഡിങ്സ് ഇൻറർനാഷനലിെൻറ സഹസ്ഥാപനമായ ഡഗ്ലസ് മജാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാർ. കിങ് ഫഹദ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പിൽ ഒഴിവുദിനമായ വെള്ളിയാഴ്ച 50-ഓളം തൊഴിലാളികളാണ് ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ പങ്കെടുത്തു.
കമ്പനി ജനറൽ മാനേജര്‍ മനോജ് പിള്ള, ബിസിനസ് മാനേജർ ശ്രീകുമാർ എൻ. ദാസ്, പ്രൊക്യൂർമെൻറ് മാനേജർ പ്രദീപ്, ഫൈനാൻസ് മാനേജർ ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു. പ്രവാസി വെൽഫെയർ ദമ്മാം റീജനൽ പ്രസിഡൻറ് ജംഷാദലി കണ്ണൂരിന്റെ നിർദേശപ്രകാരമാണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്. ഭാവിയിലും ഇത്തരം സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

