വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി സാമ്യൂഹ്യ വിഷയം - ശൂറ കൗണ്‍സില്‍ അംഗം
text_fieldsറിയാദ്: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കാന്‍ നിയമഭേദഗതി ആവശ്യമില്ലെന്നും വിഷയം തികച്ചും സാമൂഹ്യമായതിനാല്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ചക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശൂറ അംഗം ഡോ. സാമി സൈദാന്‍ വ്യക്തമാക്കി. പ്രാദേശിക മാധ്യമത്തിന് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയല്‍ ഗള്‍ഫ് രാജ്യങ്ങളിലെപോലെ സൗദിയിലെ സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ സാമൂഹ്യമായ കാരണങ്ങളാൽ അതിന് അനുവാദമില്ലെങ്കില്‍ നിയമഭേദഗതിയുടെ പരിധിയില്‍ വരുന്നതല്ല. നിയമപരമായ അനുവാദം ലഭിച്ചാലും താല്‍പര്യമില്ലാത്ത സ്ത്രീകള്‍ക്ക് ഡ്രൈവിങില്‍ നിന്ന് വിട്ടുനില്‍ക്കാവുന്നതാണ്.
പുരുഷന്മാര്‍ പോലും വാഹനമോടിക്കുന്നതിെൻറ പ്രയാസത്തില്‍ നിന്ന് മുക്തരാവാന്‍ ഡ്രൈവര്‍മാരെ അവലംബിക്കുന്ന സാഹചര്യമുണ്ടെന്നതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ സൗകര്യം പരിഗണിക്കാവുന്നതാണ്. രക്ഷിതാക്കളാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ശൂറ കൗണ്‍സില്‍ സ്ത്രീകൾക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതായി സാമൂഹ്യമാധ്യമങ്ങളില്‍ വാർത്ത പ്രചരിച്ച സാഹചര്യത്തില്‍ ഒൗദ്യോഗിക വക്താവ് മുഹമ്മദ് അല്‍മുഹന്ന അത് നിഷേധിച്ചിരുന്നു.
സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള നിയമം അംഗീകരിക്കണമെന്ന് 2013 സെപ്റ്റംബറില്‍ ശൂറ കൗണ്‍സിലിലെ മൂന്ന് വനിത അംഗങ്ങള്‍ ശിപാര്‍ശ മിപ്പിച്ചിരുന്നു.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിക്കാനുള്ള സമയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ട്രാഫിക് വിഭാഗം
റിയാദ്: സൗദിയില്‍ അടുത്ത മാസം മുതല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുമെന്ന പ്രസ്താവന ട്രാഫിക് വിഭാഗം നിഷേധിച്ചു. ശഅ്ബാന്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം വാര്‍ത്ത നിഷേധിച്ചത്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കാനുള്ള സമയം നിശചയിച്ചതായി പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ട്രാഫിക് വക്താവ് കേണല്‍ താരിഖ് അര്‍റുബൈആന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
