Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവനിതാ തൈക്വാൻഡോ...

വനിതാ തൈക്വാൻഡോ ചാമ്പ്യൻഷിപ്പ്​ സൗദിയിൽ

text_fields
bookmark_border
വനിതാ തൈക്വാൻഡോ ചാമ്പ്യൻഷിപ്പ്​ സൗദിയിൽ
cancel

ജി​ദ്ദ: വ​നി​ത​ക​ൾ​ക്കു​ള്ള ലോ​ക തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പ്​​ സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കും. സൗ​ദി തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​ൻ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ന​വം​ബ​ർ 25 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ സ്‌​പോ​ർ​ട്‌​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 36 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 171ല​ധി​കം ക​ളി​ക്കാ​രും പ​രി​ശീ​ല​ക​രും സാ​ങ്കേ​തി​ക വി​ദ​ഗ്​​ധ​രും പ​െ​ങ്ക​ടു​ക്കും. സൗ​ദി ദേ​ശീ​യ ടീ​മി​ൽ 10 ക​ളി​ക്കാ​രു​ണ്ടാ​യി​രി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ സൗ​ദി തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി ഷ​ദ്ദാ​ദ് അ​ൽ​അം​രി പ​റ​ഞ്ഞു. വ​നി​താ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ്​ സൗ​ദി​യി​ൽ ന​ട​ത്തു​ക​യെ​ന്ന​ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഗെ​യി​മെ​ടു​ത്ത ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. ടൂ​ർ​ണ​മെൻറി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ഷ​ദ്ദാ​ദ്​ അ​ൽ​അം​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taekwondo
News Summary - Women's Taekwondo Championship in Saudi
Next Story