Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​ത്രീ ജോലിക്കാരെ...

സ്​ത്രീ ജോലിക്കാരെ നിയമിക്കുന്നവർ കർശന വ്യവസ്ഥകൾ പാലിക്കണം

text_fields
bookmark_border
സ്​ത്രീ ജോലിക്കാരെ നിയമിക്കുന്നവർ കർശന വ്യവസ്ഥകൾ പാലിക്കണം
cancel
ജിദ്ദ: സ്​ത്രീകളെ ജോലിക്ക്​ വെക്കുന്ന സ്​ഥാപനങ്ങൾ നിശ്ചിത വ്യവസ്​ഥകൾ കർശനമായും പാലിക്കണമെന്ന്​ തൊഴിൽ മന്ത്രാലയം വ്യക്​തമാക്കി. വീഴ്​ച വര​ുത്തുന്ന സ്​ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. അതിൽ യാതൊരു അലംഭാവവുമുണ്ടാകില്ല. ഒാഫീസുകളിൽ സ്​ത്രീകൾക്കായി പ്രത്യേകം സൗകര്യങ്ങൾ​ ഉണ്ടാകണം. സഹപ്രവർത്തകാരയി പുരുഷമാരുണ്ടെങ്കിൽ സ്​ത്രീ ജോലിക്കാരുടെ എണ്ണം രണ്ടിൽ കുറയരുത്​. സുരക്ഷിത ബോധത്തോടെ ജോലി ​ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണം. വ്യവസായ മേഖലയിലാണെങ്കിൽ സ്​ത്രീകൾക്കായുള്ള ​ഷിഫ്​റ്റുകളിൽ മാത്രമേ അവരെ ജോലിക്ക്​ നിയോഗിക്കാൻ പാടുള്ളൂ. സെക്യുരിറ്റി ഉദ്യോഗസ്​ഥരോ അനുയോജ്യമായ ഡിജിറ്റൽ​ സുരക്ഷ സംവിധാനങ്ങളോ ഒരുക്കിയിരിക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newswomens job
News Summary - womens job-saudi-saudi news
Next Story