സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തും -എൻ.കെ. പ്രേമചന്ദ്രന് എം.പി
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിത ഫോറം അഞ്ചാം വാർഷികാഘോഷവും കേരളപ്പിറവി ദിനാഘോഷവും എൻ.കെ. പ്രേമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സ്ത്രീശാക്തീകരണം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രന് എം.പി. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറം അഞ്ചാം വാർഷികാഘോഷവും കേരളപ്പിറവി ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീശാക്തീകരണം ശക്തമായി വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ പരിരക്ഷയും സുരക്ഷയും ഉറപ്പുവരുത്തി ഭരണ നിർവഹണ പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പ് വരുത്താനും അതുവഴി സ്ത്രീ സമൂഹത്തിന്റെ അധികാരവത്കരണവും അവരുടെ സർഗാത്മകമായ കഴിവുകൾ പൊതുവേദികളിലൂടെ പരിപോഷിപ്പിച്ച് മുൻനിരയിലെത്തിക്കാനും വേൾഡ് മലയാളി ഫെഡറേഷൻ വനിതാ ഫോറം പോലുള്ള കൂട്ടായ്മകൾക്കാവുന്നുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു.
മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വുമൻസ് ഫോറം പ്രസിഡൻറ് സാബ്രിൻ ഷംനാസ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഡയറക്ടർ ഡോ. സോമരാജനെ ആദരിച്ചു.
വിമൻസ് ഫോറം സെക്രട്ടറി അൻജു അനിയൻ കേരളപ്പിറവി സന്ദേശം നൽകി. ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ബിൽറു ബിൻയാമിൻ, ഹെൻറി തോമസ്, ഷംനാസ് അയ്യൂബ്, ഡൊമിനിക് സാവിയോ, വല്ലി ജോസ്, അൻസാർ വർക്കല, സ്കറിയ ബിജു, നിസാർ പള്ളിക്കശേരിൽ, സുബാഷ്, ശ്യാം, ജിബിൻ സമദ്, മൈമൂന അബ്ബാസ്, ഫഹദ്, മുഷ്താഖ്, റഹ്മാൻ മുനമ്പം, ബാബു, സാനു മാവേലിക്കര, സലീജ്, രാഹുൽ എന്നിവർ സംസാരിച്ചു.
സിജു ബഷീർ, ബഷീർ കാരോളം, നാസർ ആലുവ, ഷഹനാസ്, കെ.ടി. കരീം, ബ്ലസൺ, ജോർജ്, റിസ്വാന ഫൈസൽ, ജീവ, ആതിര തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. നാഷനൽ കൗൺസിലേക്ക് തെരഞ്ഞെടുത്ത അൻജു സുനിലിന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പത്നി എസ്. ഗീത പൊന്നാട അണിയിച്ചു.
റിയാദിലെ കലാകാരന്മാരുടെ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി. വേൾഡ് മലയാളി ഫെഡറേഷൻ നാഷനൽ വിമൻസ് ഫോറം കോഓഡിനേറ്റർ ഹമാനി റഹ്മാൻ സ്വാഗതവും മലയാളം മിഷൻ കോഓഡിനേറ്റർ സെലീന ജെയിംസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

