സ്ത്രീ ശാക്തീകരണത്തിലൂടെ സൗദി പുതു ചരിത്രം രചിക്കുന്നു -വിമൻസ് ഇകണോമിക് ഫോറം
text_fieldsറിയാദ്: സ്ത്രീ ശാക്തീകരണത്തിലൂടെ സൗദി അറേബ്യ പുതിയ ചരിത്രം രചിക്കുകയാണെന്ന് ‘േഗ്ലാബൽ വിൽ ഇകണോമിക് ഫോറം’ സ്ഥാപക സോഫിയ ലി റെയ് പറഞ്ഞു. റിയാദിൽ വിമൻസ് ഇകണോമിക് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ശ്രദ്ധേയമായ സാമൂഹിക പരിഷ്കരണങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
തൊഴിൽ മേഖലയിലേക്ക് സത്രീകൾ കൂടുതൽ ആകർഷിക്കപ്പെടുന്നതും അവർക്ക് സാമ്പത്തികവും സാംസ്കാരികവുമായി ഉന്നതിക്ക് അവസരം ലഭിക്കുന്നതും വലിയ മാറ്റം സമൂഹത്തിലുണ്ടാക്കും. ഏതൊരു സമൂഹത്തിെൻറയും പരിഷ്കരണത്തിൽ വനിതകളുടെ പങ്കാളിത്തം വലുതാണെന്നും സോഫിയ ലി റെയ് പറഞ്ഞു. സൗദി അറേബ്യയിലെ ദേശിയ പരിവർത്തന പദ്ധതിയും വിഷൻ 2020യും വലിയ മാറ്റം കൊണ്ടുവരും.
പുരുഷൻമാരൊെടാപ്പമാണ് നമുക്ക് വളരേണ്ടതെന്നും പുരുഷൻ സ്ത്രീയുടെ മിത്രമാണെന്നും ചർച്ചയിൽ പെങ്കടുത്ത് സി.എൻ.ബി.സി റിപ്പോർട്ടർ ഹാർഡ്ലി അഭിപ്രായപ്പെട്ടു.
രാജ്യത്തെ പ്രമുഖരായ വനിത ഉദ്യോഗസ്ഥകളും വിദ്യാർഥികളും സംരംഭകരും വിമൻസ് ഇകണോമിക് ഫോറത്തിൽ പെങ്കടുത്ത് സംസാരിച്ചു. ആയിരം പേരാണ് ഫോറത്തിൽ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
