ജി 20 പ്രഥമ വനിതാ സമ്മേളനം റിയാദിൽ സമാപിച്ചു
text_fieldsറിയാദ്: നവംബറിൽ സൗദി അറേബ്യൻ ആതിഥേയത്വത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നേ ാടിയായി സംഘടിപ്പിച്ച ആദ്യ വനിതാസമ്മേളനം റിയാദിൽ സമാപിച്ചു. തലസ്ഥാന നഗരത്തിൽ മൂ ന്നു ദിവസമായി നടന്ന സമ്മേളനം സ്ത്രീ ശാക്തീകരണവും ജി 20 ഉച്ചകോടിയും മുന്‍നിര്‍ത്തി വിളിച്ചതാണ്. വിവിധ രാജ്യങ്ങളിലെ വനിതാപ്രതിനിധികള്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണവും സ്ത്രീപക്ഷ വിഷയങ്ങളും ചര്‍ച്ചചെയ്യാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരിപാടി നടത്താൻ സമ്മേളനത്തില്‍ ധാരണയായി. സൗദിയുള്‍പ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള വനിതാപ്രതിനിധികളാണ് പങ്കെടുത്തത്.
തൊഴില്‍ പങ്കാളിത്തത്തിലെ ലിംഗപരമായ വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സ്ത്രീപുരുഷ അനുപാതം 2025ഒാടെ 25 ശതമാനം കുറക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു. സൗദി അറേബ്യയുടെ 2018 മുതലുള്ള ജി20 ഉച്ചകോടികളിലെ പ്രതിനിധി ഫഹദ് അൽമുബാറക്കായിരുന്നു മുഖ്യാതിഥി. സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ലക്ഷ്യമിടുന്ന ശിപാർശകളും നയങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ അജണ്ട നിർണയിക്കുന്നതില്‍ സ്ത്രീകൾക്കും മുഖ്യപങ്ക് നൽകുമെന്ന് ഫഹദ് അൽ മുബാറക് വ്യക്തമാക്കി. സ്ത്രീകളെ സാങ്കേതിക, സാമ്പത്തിക സമിതികളിൽ ഉള്‍പ്പെടുത്താനും ജോലിയിലും നേതൃസ്ഥാനങ്ങളിലും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കാനും സംരംഭകത്വ മേഖലയില്‍ ശാക്തീകരിക്കാനും ലക്ഷ്യമിട്ട നാല് പ്രമേയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. തുടര്‍പരിപാടികളുടെ ഭാഗമായി പരിപാടികള്‍ നടത്താനും ധാരണയായി. ആദ്യ പരിപാടി ഫെബ്രുവരി മൂന്നിന് റിയാദിലെ അമീറ നൂറാ ബിന്ത് അബ്ദുറഹ്മാന് സർവകലാശാലയില്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
