എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റം: ആകാശ യാനങ്ങളിലെ പരിചാരകരായും സൗദി യുവതികൾ
text_fieldsപുതുതായി എയർ ഹോസ്റ്റസുകളായി ചേരുന്ന സൗദി പെൺകുട്ടികൾ
ദമ്മാം: സ്ത്രീ ശാക്തീകരണ രംഗത്ത് സൗദി അറേബ്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പിക്കാൻ ആരംഭിച്ച പദ്ധതികളുടെ ഭാഗമായി തുറന്നിട്ട തൊഴിലവസരങ്ങളിൽ വെന്നിക്കൊടി പാറിച്ച് സൗദി സ്ത്രീകളും മുന്നേറ്റം തുടരുന്നു. പൈലറ്റായും എയർഹോസ്റ്റസായും ആകാശത്തോളമെത്തിയിരിക്കുകയാണ് അത്.
സൗദിയിലെ ആദ്യ കമേഴ്സ്യൽ വനിത ൈപലറ്റായ യാസ്മിൻ അൽമിയാമി 2019ൽ ആണ് തെൻറ സ്വപ്നം സ്വന്തമാക്കിയത്.ഇപ്പോൾ സൗദിയിൽ നിന്നുള്ള ആദ്യ ൈഫ്ലറ്റ് അറ്റൻഡായ തഷ്ക്കൻഡി താൻ ചെറുപ്പം മുതൽ കൊണ്ടുനടന്ന സ്വപ്നം സ്വന്തം രാജ്യത്തുതന്നെ യാഥാർഥ്യമായതിെൻറ ആഹ്ലാദത്തിലാണ്. ഇപ്പോൾ നിരവധി പെൺകുട്ടികളാണ് ഈ മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ആത്മവിശ്വാസത്തോടെയും കരുതലോടെയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്ന സൗദി വനിതകൾക്ക് തൊഴിൽ മേഖലയിൽ വലിയ മതിപ്പാണ് ലഭിക്കുന്നത്. പുരുഷന്മാരോടൊപ്പം സൗദി വനിതകൾ ൈഫ്ലറ്റ് അറ്റൻഡായി ഇപ്പോൾ ജോലിചെയ്യുന്നു.
രണ്ടു വർഷം മുമ്പ് വരെ ഈ ജോലികൾ സൗദിയിലെ സ്ത്രീകൾക്ക് അന്യമായിരുന്നു. ആദ്യ സൗദി എയർ ഹോസ്റ്റസ് എന്ന നിലയിൽ തഷ്ക്കൻഡി ഈ മേഖലയിലേക്ക് കൂടുതൽപേരെ ആകർഷിക്കുന്നതിൽ പ്രചോദനമായിട്ടുണ്ട്. ഈ ജോലി വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും അവരുടെ സംസ്കാരങ്ങളിൽനിന്ന് പഠിക്കാനും അവസരം നൽകുന്നതായി അവർ പറഞ്ഞു. കുട്ടിക്കാലം മുതൽ വിമാനങ്ങളിൽ സൗദി വനിത ജീവനക്കാർ ഇല്ലാത്തത് എന്തെന്ന ചിന്ത തന്നെ അലട്ടിയിരുന്നതായി മറ്റൊരു എയർ ഹോസ്റ്റസായ റൈഹാൻ ബഹ്മിഷ് പറഞ്ഞു.
കഴിഞ്ഞവർഷം ആദ്യമായി സൗദി എയർ ലൈൻസ് വനിത ജീവനക്കാരെ ആവശ്യമുണ്ടെന്ന് പരസ്യപ്പെടുത്തിയപ്പോൾ തന്നെ തങ്ങൾ ആവേശഭരിതരായെന്ന് അവർ പറഞ്ഞു. കുട്ടിക്കാലത്ത് ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച സ്വപ്നം പൂവണിഞ്ഞതിെൻറ ആവേശത്തിലാണ് ഇപ്പോൾ താൻ ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സൗദിയുടെ തൊഴിൽ മേഖലയിൽ വനിതകൾ ഇത്തരത്തിൽ പുതിയ പുതിയ മേഖലകൾ കീഴടക്കുകയാണ്. ഭാഷാ പ്രാവീണ്യവും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും നേതൃപാടവവുമുള്ള സ്ത്രീകൾ സൗദിയിലെ സ്വകാര്യ തൊഴിൽ മേലകളിലെ പ്രധാന തസ്തികകളിലും ചുവടുറപ്പിക്കുകയാണ്.
അതേസമയം, പുതിയ വ്യാപാര മേഖലകൾ കണ്ടെത്തുന്നതിലും വിജയിപ്പിക്കുന്നതിലും സംരംഭക മേഖലയിൽ നിരവധി സൗദി സ്ത്രീകൾക്ക് ഇതിനകം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

