സൗദി സൈന്യത്തിൽ വനിത വിങ് പ്രവർത്തനം ആരംഭിച്ചു
text_fieldsറിയാദ്: സൗദി സൈന്യത്തിൽ ആദ്യമായി വനിത വിങ് പ്രവർത്തനം ആരംഭിച്ചു. ചീഫ് ഒാഫ് സ്റ്റ ാഫ് ജനറൽ ഫയ്യാദ് അൽറുവൈലി ആദ്യ വനിത വിങ് ഉദ്ഘാടനം ചെയ്തു.
സൈനിക ആസ്ഥാനത്ത ് ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. വനിത കാഡറ്റുകളുടെ നിയമനവും പരിശീലനവും പ്രവൃ ത്തിയും സംബന്ധിച്ച് റിക്രൂട്ട്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ ഇമാദ് അൽെഎദാൻ ചടങ്ങിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ ചീഫ് ഒാഫ് സ്റ്റാഫ് ജനറൽ ഫയ്യാദ് അൽറുവൈലി വഹിച്ച നേതൃപരമായ ചുമതലകളെയും നൽകിയ സംഭാവനകളെയും അദ്ദേഹം എടുത്തുപറഞ്ഞു. ജനറൽ റുവൈലിക്ക് മേജർ ജനറൽ ഇമാദ് അൽെഎദാൻ പ്രശംസാഫലകം സമ്മാനിച്ചു.
സൈന്യത്തിെൻറ വിവിധ ശാഖകളിൽ ആവശ്യത്തിന് അനുസൃതമായി വനിതകളെ നിയമിക്കുകയും അവർക്കിണങ്ങുന്ന ചുമതലകൾ ഏൽപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. വനിത സൈനികരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വേണ്ട സേവനങ്ങൾ നൽകാനാണ് വനിത വിങ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് സ്ത്രീകൾക്കും സൈനിക സേവനത്തിനുള്ള അവസരമൊരുക്കിയത്. വിവിധ സൈനിക തസ്തികകളിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാൻ അവസരം നൽകി. 25നും 35നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കായിരുന്നു അപേക്ഷിക്കാൻ അർഹത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
