ഏഴ് പെൺകുട്ടികൾക്ക് മംഗല്യമൊരുക്കാൻ വനിതാ കെ.എം.സി.സി
text_fieldsറിയാദ്: കെ.എം.സി.സി വനിതാ വിങ്ങിെൻറ ഏഴാം വാർഷികത്തിൽ നിർധന കുടുംബങ്ങളിലെ ഏഴ് പെൺകുട്ടികൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നു. ‘സഫാഫ് 2020’ എന്ന പേരിൽ ആഗസ്റ്റിൽ കേരളത്തിലാണ് സമൂഹ വിവാഹം നടത്തുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. റിയാദിലെ മർവ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സമൂഹ വിവാഹത്തിെൻറ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് നിർവഹിച്ചു. വനിത വിങ് ആക്ടിങ് പ്രസിഡൻറ് ഹസ്ബിന നാസർ അധ്യക്ഷത വഹിച്ചു. സമൂഹ വിവാഹ ധനശേഖരണത്തിനുള്ള കൂപൺ വിതരണം മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി കെ.എം.സി.സി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളേപ്പാടത്തിന് നൽകി ഉദ്ഘാടനം ചെയ്തു. ഒരു പെൺകുട്ടിക്കാവശ്യമായ മുഴുവൻ ആഭരണങ്ങൾക്കുള്ള പണം പി.സി. മജീദ് കാളമ്പാടി വനിതാവിങ് ട്രഷറർ നുസൈബ മാമുവിന് കൈമാറി. സമൂഹ വിവാഹ പരിപാടിയെ കുറിച്ച് ജനറൽ സെക്രട്ടറി ജസീല മൂസ വിശദീകരിച്ചു. സി.പി. മുസ്തഫ, പി.വി. മുഹമ്മദ് അരീക്കോട്, ജലീൽ തിരൂർ, യു.പി. മുസ്തഫ, മാമുക്കോയ തറമ്മൽ, സഫീർ പറവണ്ണ, വി. ഷാഹിദ്, മൈമൂന അബ്ബാസ്, ത്വാഹിറ മാമുക്കോയ, സൗദ മുഹമ്മദ്, നദീറ ഷംസ്, ഫസ്ന ഷാഹിദ്, സാബിറ മുസ്തഫ, സാറ നിസാർ എന്നിവർ പെങ്കടുത്തു.
ബൈത്തുറഹ്മ, സി.എച്ച്. സെൻറർ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് കുഴൽക്കിണർ, രക്തദാന ക്യാമ്പുകൾ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. പ്രവാസി കുടുംബിനികൾക്കും കുട്ടികൾക്കും ഗുണകരമാകുന്ന രീതിയിൽ വിവിധ രംഗങ്ങളിൽ ബോധവത്കരണ, മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ വിവിധ മത്സരങ്ങൾ നടത്തി വരുന്നു. പല വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചു വരുന്നു. ഇതിെൻറയെല്ലാം തുടർച്ചയായാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
