വനിത ഗതാഗത പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് അരലക്ഷത്തിലധികം ജീവനക്കാർക്ക്
text_fieldsറിയാദ്: സൗദിയിൽ വനിത ഗതാഗത സംവിധാനമായ വുസൂല് പദ്ധതിയുടെ ആനുകൂല്യം അരലക്ഷത്ത ിലധികം ജീവനക്കാർക്ക് ലഭിച്ചുവെന്ന് റിപ്പോർട്ട്. തൊഴില്‍ വിപണിയില്‍ സൗദി വനിതകളു ടെ പങ്കാളിത്തവും തൊഴില്‍ സ്ഥിരതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിനായി തുടക്കംകുറിച്ചതാണ് വുസൂല് പദ്ധതി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ യാത്രാചെലവ് കുറക്കുന്നതിനായി ഓണ്‍ലൈന്‍ ടാക്സി കമ്പനികളുമായി സഹകരിച്ച് സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ഫണ്ടില്‍നിന്ന് സബ്സിഡി അനുവദിച്ചാണ് ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള സുരക്ഷിത യാത്ര സേവനങ്ങള്‍ അനുവദിക്കുന്നത്. 60,000ത്തിലധികം സ്വദേശി വനിതകള്‍ ഇതിനോടകംതന്നെ വുസൂല് പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. ഗതാഗത ചെലവിെൻറ 80 ശതമാനം, അഥവാ പരമാവധി 800 റിയാല്‍ വരെ വനിതകൾക്ക് സബ്സിഡിയായി ലഭിക്കും.
