വണ്ടിയോടിക്കാൻ നൂറയുടെ ഡ്രൈവർമാർ റെഡി
text_fieldsറിയാദ്: വനിതകൾക്ക് വാഹനമോടിക്കാൻ അനുവദിച്ച് രാജവിജ്ഞാപനം വന്നതുമുതൽ നൂറ അൽദോസരിക്ക് ഡ്രൈവിങ് സീറ്റിൽ സമയം ചെലവഴിക്കൽ ദിനചര്യയയായി. വനിതകൾക്ക് സൗജന്യമായി വാഹനമോടിക്കാൻ പരിശീലിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ദഹ്റാനിലെ ഇൗ യുവതി. വീട്ടുവളപ്പിലാണ് പാഠശാല. 2010^ൽ ബഹ്റൈനിൽ പോയി ഡ്രൈവിങ് ലൈസൻസ് എടുത്തയാളാണ് നൂറ. തെൻറ രാജ്യത്തും വനിതകൾക്ക് വാഹനമോടിക്കാൻ അവസരം വന്നതോടെയാണ് ഇവരുടെ സാമൂഹ്യസന്നദ്ധത ഉണർന്നത്.
നൂറയുടെ സദുദ്യമത്തിന് വലിയ സാമൂഹിക അംഗീകാരം ലഭിച്ചിരിക്കയാണിപ്പോൾ. ഇതിനകം 15 സൗദി വനിതകളെ നൂറ ഡ്രൈവിങ് പഠിപ്പിച്ചു. തെൻറ സ്വന്തം കാറിലാണ് മറ്റുള്ളവർക്ക് പരിശീലനം നൽകുന്നത്. ദിവസവും അഞ്ച് മണിക്കൂറിേലറെ ഇവർ ഡ്രൈവിങ് ക്ലാസിനായി മാറ്റിവെക്കുന്നു. പ്രായോഗിക പരിശീലനത്തിനാണ് പരിഗണന. സുരക്ഷിതമായി എങ്ങനെ വണ്ടി ഒാടിക്കാം എന്നത് നൂറയുടെ സിലബസിലെ പ്രധാനഭാഗമാണ്.
അപകട സാഹചര്യങ്ങളെ എങ്ങനെ നേരിടണം, അത്യാവശ്യ മെക്കാനിക്കൽ പണികൾ, ട്രാഫിക് ബ്ലോക് മാനേജ്മെൻറ് തുടങ്ങിയ പാഠങ്ങൾ ഇവർ ചിട്ടയായി അഭ്യസിപ്പിക്കുന്നുണ്ട്. വനിതകൾക്ക് വാഹനമോടിക്കാൻ അവകാശം ലഭിച്ചതിലൂടെ വലിയ സാമൂഹികമാറ്റത്തിനാണ് സൗദിയിൽ തുടക്കം കുറിക്കുന്നത് എന്നാണ് നൂറയുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
