വനിത ഡ്രൈവിങ്: വൈദ്യപരിശോധനക്ക് 600 ആരോഗ്യ കേന്ദ്രങ്ങള്‍
text_fieldsറിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നൽകുന്നതിെൻറ ഭാഗമായി ആരംഭിക്കുന്ന പരിശീലനത്തിനും വൈദ്യപരിശോധനക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ശാരീരിക ക്ഷമത, കാഴ്ച എന്നിവ പരിശോധിക്കാൻ 600 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്തവർഷം ജൂണ്‍ 24 മുതലാണ് ഡ്രൈവിങ്ങിന് അനുമതി ലഭിക്കുക. ഡ്രൈവിങ് പരിശീലനത്തിനുള്ള സ്കൂളുകള്‍ക്ക് ഇതിനകം അനുമതി നല്‍കി തുടങ്ങിയിട്ടുണ്ട്. പ്രമുഖ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ ട്രാഫിക് വിഭാഗവുമായി കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. സൗദിയുടെ 13 പ്രവിശ്യകളിലും ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിെൻറ ഭാഗമായാണ് 600 ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഇതിനായി മൊത്തം 614 കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ശാരീരിക യോഗ്യതയും നേത്ര പരിശോധനയും നടത്തിയതിെൻറ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി സമർപ്പിച്ചാണ് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കേണ്ടത്. നിലവില്‍ ലൈസന്‍സുള്ള പരുഷന്മാര്‍ക്ക് പുതുക്കുന്ന വേളയിലും ഈ നടപടി അനിവാര്യമാണ്. വ്യക്തികളുടെ ഓണ്‍ലൈന്‍ നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ‘അബ്ഷിര്‍’ പോര്‍ട്ടല്‍ വഴി ലൈസന്‍സ് പുതുക്കാനും മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
