Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവനിത ഡ്രൈവിങ്​:...

വനിത ഡ്രൈവിങ്​: പരിശീലകരെ സജ്ജരാക്കാൻ രാജ്യാന്തര സ്​ഥാപനം വരുന്നു

text_fields
bookmark_border
വനിത ഡ്രൈവിങ്​: പരിശീലകരെ സജ്ജരാക്കാൻ രാജ്യാന്തര സ്​ഥാപനം വരുന്നു
cancel

ജിദ്ദ: സൗദി അറേബ്യയിൽ വനിതകൾക്ക്​ ഡ്രൈവിങ്ങിന്​ അനുമതി നൽകിയതി​​െൻറ പശ്​ചാത്തലത്തിൽ പരിശീലകരെ സജ്ജരാക്കാൻ രാജ്യാന്തര സ്​ഥാപനവുമായി കരാറായി. സൗദി നാഷനൽ കമ്മിറ്റി ഒാഫ്​ ഡ്രൈവിങ്​ സ്​കൂൾസ്​ ആണ്​ വിദേശ പരിശീലകരെ കൊണ്ടുവരുന്നത്​. ദുബൈയിൽ വെച്ച്​ കമ്പനി അധികൃതരുമായി ചർച്ച നടത്തി. 

സൗദി ​ഗതാഗത നിയമങ്ങളുടെയും അന്താരാഷ്​ട്ര ഡ്രൈവിങ്​ മര്യാദകള​ുടെയും അടിസ്​ഥാനത്തിൽ വനിതകൾക്കായി ഇവർ പ്രത്യേക പാഠ്യപദ്ധതി തയാറാക്കും. ഡ്രൈവിങ്​ പരിശീലകർക്കായി ഒരുസെമസ്​റ്റർ നീളുന്ന കോഴ്​സാണ്​ ഒരുക്കുന്നത്​. കമ്മിറ്റി ഇതിനകം തന്നെ രാജ്യത്ത്​ നാലു ​വനിത ഡ്രൈവിങ്​ സ്​കൂളുകൾ ആരംഭിച്ചിട്ടുണ്ട്​. 2018 പകുതിയോടെയാണ്​ വനിതകളുടെ ഡ്രൈവിങ്​ ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsWomen driving
News Summary - women driving-saudi-gulf news
Next Story