വനിത െഡ്രെവിങ്: പാർക്കിങ് ചർച്ച സജീവം
text_fieldsറിയാദ്: ജൂൺ 24 മുതൽ വനിതകളും വാഹനവുമായി റോഡിലിറങ്ങാനിരിക്കെ പാർക്കിങ് സൗകര്യം എത്രത്തോളം പര്യാപ്തമാവുമെന്ന ചർച്ചകൾ സജീവം. കല്യാണ ഹാളുകൾ, ബ്യൂട്ടിപാർലറുകൾ, സ്പോർട്സ് ക്ലബുകൾ, വനിത കോളജുകൾ എന്നിവക്ക് മുന്നിൽ പാർക്കിങ് പ്രതിസന്ധി രൂക്ഷമാവുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. പാർക്കിങ് സൗകര്യം വിപുലീകരിക്കുന്നതിന് അധികൃതർ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. എന്നാലും വലിയ തോതിലുള്ള സൗകര്യമൊരുക്കൽ വേണ്ടി വരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വനിതകൾ സജീവമായി വാഹനമോടിക്കാൻ തുടങ്ങിയാൽ പ്രതിസന്ധി രൂക്ഷമാവുമെന്ന് സൗദി സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റി ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മൊആെജൽ അഭിപ്രായപ്പെട്ടു. 31 വനിത കോളജുകളാണ് രാജ്യത്തുള്ളത്. ഇതിൽ 7,92,832 വിദ്യാർഥികൾ പഠിക്കുന്നു എന്നാണ് കണക്ക്. വിദ്യാർഥികൾ സ്വന്തം നിലയിൽ കാറോടിച്ച് കോളജുകളിൽ വരാൻ തുടങ്ങിയാൽ പ്രതിസന്ധി രൂക്ഷമായിരിക്കും. 2.5മീറ്റർ സ്ഥലം ഒരു കാർ പാർക്കിങിനായി സജ്ജമാക്കണമെന്നാണ് മുനിസിപ്പൽ നിയമം.
നിലവിൽ പകുതിയോളം വിദ്യാർഥികളും വനിത ജീവനക്കാരും സ്വന്തമായി കാറോടിച്ച് കോളജുകളിലും തൊഴിൽ സ്ഥലത്തും വന്നാൽ മൂന്ന് ലക്ഷം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം കെണ്ടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 25 വയസിൽ താഴെയുള്ള വനിതകൾക്ക് തൽക്കാലം ഡ്രൈവിങ് അനുവദിക്കാതിരുന്നാൽ പാർക്കിങ് പ്രശ്നത്തിന് പരിഹാരമാവുമെന്ന് അദ്ദേഹം പറയുന്നു.
മൾട്ടി സ്റ്റോറി പാർക്കിങ് ഏരിയകളുടെ നിർമാണം, പെയ്ഡ് പാർക്കിങ് സംവിധാനമൊരുക്കൽ എന്നീ മേഖലയിൽ നിക്ഷേപകരെ പ്രോൽസാഹിപ്പിക്കുന്നതും പ്രശ്നത്തിന് പരിഹാരമാവും. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ 2016^ലെ കണക്കു പ്രകാരം വടക്കൻ മേഖലയിൽ 13,593, അൽ ജൗഫ് 15,761, ഹാഇൽ 23,402, തബൂക്കിൽ 23,195, ഖസീം 45,170, കിഴക്കൻ പ്രവിശ്യയിൽ 132,832, മദീനയിൽ 45,309 , റിയാദിൽ 1,92,873, മക്ക പ്രവിശ്യയിൽ 1,90,590, നജ്റാനിൽ 10,485, ജീസാനിൽ 34,672, അൽബാഹയിൽ 13,391, അസീറിൽ 51,559 വിദ്യാർഥിനികൾ ഉണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
