‘കാറീ’മിെൻറ വനിത ഡ്രൈവർമാരുടെ നിര തയാർ
text_fieldsജിദ്ദ: ഒാൺലൈൻ ടാക്സി ആപ്് ആയ കാറീമിെൻറ വനിത ഡ്രൈവർമാരുടെ നിരയും ഇന്നലെ നിരത്തിലിറങ്ങി. ആദ്യഘട്ടമെന്ന നിലയിൽ റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് ഇവരുടെ സേവനം ആരംഭിച്ചത്. മറ്റുനഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും. കാറീമിെൻറ പരിശീലന പരിപാടിയിൽ 2,000 ലേറെ വനിതകൾ പേര് രജിസ്റ്റർ ചെയ്തിരുന്നു. വനിത ഡ്രൈവിങ്ങിന് അനുമതി നൽകുമെന്ന 2017 സെപ്റ്റംബറിലെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തങ്ങളും ഒരുക്കം തുടങ്ങിയിരുന്നതായി കാറീം സൗദി ജനറൽ മാനേജർ പറഞ്ഞു. പ്രാഥമിക പരിശീലനത്തിനായി വനിതകൾക്ക് വാതിലുകൾ തുറന്നിട്ടു. ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു വനിതകളുടെ പ്രതികരണം.
കാറീമിെൻറ ആദ്യ വനിത ഡ്രൈവർമാർക്ക് എല്ലാ ആശംസകളും നേരുന്നതായി സി.ഇ.ഒ മുദസ്സിർ ശൈഖ് പ്രസ്താവിച്ചു. രാജ്യത്തും മേഖലയിലും വനിതകളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. രണ്ടുവർഷത്തിനുള്ളിൽ കുറഞ്ഞത് 20,000 വനിതകൾ കാറീമിന് കീഴിൽ പ്രവർത്തിക്കാനെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സൗദി അറേബ്യയിൽ കാറീമിെൻറ 70 ശതമാനം യാത്രക്കാരും വനിതകളാണ്. ഇനാം ഗാസി അൽഅസ്വദ് ആണ് കാറീമിെൻറ ആദ്യ വനിത ഡ്രൈവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
