സ്ത്രീകൾ തീർത്തും പുരുഷന്മാർക്ക് തുല്യർ- സൗദി കിരീടാവകാശി
text_fieldsന്യൂയോർക്ക്: സ്ത്രീകൾ തീർത്തും പുരുഷന്മാർക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ സന്ദർശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പുരുഷന്മാർക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മൾ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിൻെറ മറുപടി.
ഒരു കാലത്ത് സൗദി അറേബ്യയിൽ ഇസ്ലാമിൻറെ അത്യന്തം യാഥാസ്ഥികമായ ചിന്തകൾക്ക് മേധാവിത്തമുണ്ടായിരുന്നു. ഇത് മുസ്ലീങ്ങളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹ്യ ജീവിതത്തെ അസ്വസ്ഥരാക്കുകയും അടിസ്ഥാന അവകാശങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഞങ്ങൾ അതിൻെറ ഇരകളായിരുന്നു, പ്രത്യേകിച്ച് എന്റെ തലമുറക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത് -അദ്ദേഹം പറഞ്ഞു.
ഞാൻ ഒരു സമ്പന്നനാണ്, ഒരു പാവപ്പെട്ട വ്യക്തി അല്ല, ഞാൻ ഗാന്ധിയോ മണ്ടേലയോ അല്ലെന്നായിരുന്നു തൻെറ സ്വകാര്യ ചെലവുകൾ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
