ജുബൈലിൽ വനിതാ-ബാല സംഗമങ്ങൾ
text_fieldsജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ വനിതാ - ബാല സംഗമങ്ങളിൽനിന്ന്
ജുബൈൽ: ജനുവരി 30ന് നടക്കുന്ന ജുബൈൽ ഫാമിലി കോൺഫറൻസിെൻറ പ്രചാരണാർഥം വനിതാ, ബാല സംഗമങ്ങൾ സംഘടിപ്പിച്ചു. അബ്ദുൽ ജബ്ബാർ മദീനി മുഖ്യപ്രഭാഷണം നിർവഹിച്ചു. ലോകത്തിലെ മുഴുവൻ സ്ത്രീകൾക്കും മാതൃകാ വനിതയായിരുന്നു പ്രവാചക പത്നി ആയിഷ- അദ്ദേഹം പറഞ്ഞു. ‘വിശ്വാസികളുടെ മാതാവായ പ്രവാചക പത്നി ആയിഷ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹൃദയ വിശുദ്ധി’ എന്ന വിഷയത്തിൽ കൻസ ഹാറൂൺ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള കുടുംബ സംവിധാനം രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് ഏറെ വലുതാണെന്ന് ജുബൈൽ വനിത സംഗമം ആഹ്വാനം ചെയ്തു.
ഇതോടൊപ്പം നടന്ന ബാല സംഗമം, പെൺകുട്ടികൾക്കായി നടത്തിയ ‘ഗേൾസ് ഗേതറിങ്’ എന്നിവയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ജുബൈൽ ഫാമിലി കോൺഫറൻസ് സ്വാഗതസംഘം ഭാരവാഹികളായ ഷിയാസ് (ലിറ്റിൽ വിങ്സ്), നിയാസ്, ജിയാസ് (യൂത്ത് വിങ്), മുഹമ്മദ് ഷാ, സാബിത്, ഇബ്രാഹിം സിയാദ്, അബ്ദുല്ല സിയാദ്, ഫൈസാൻ മൊയ്‌ദീൻ (സ്റ്റുഡൻറ്സ് വിങ്), നൗഫൽ റഹ്മാൻ (ലേഡീസ് കോഓഡിനേഷൻ), റഷീദ് പറളി (മീഡിയ ആൻഡ് സൗണ്ട്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മൊയ്തുണ്ണി, ബക്കർ ടി. അലവി, ഹാരിസ്, സുഫൈർ, ജംഷീർ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

