വനിത കെ.എം.സി.സി പ്രവർത്തകർ രക്തം നൽകി
text_fieldsറിയാദിലെ വനിത കെ.എം.സി.സി പ്രവർത്തകർ രക്തം ദാനം ചെയ്തപ്പോൾ
റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി ആഹ്വാനപ്രകാരം റിയാദ് ഘടകം വനിത പ്രവർത്തകർ രക്തം ദാനം ചെയ്തു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ശുമൈസി ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്താണ് രക്തം നൽകിയത്.
വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, പ്രവർത്തക സമിതി അംഗം സാറ നിസാർ എന്നിവരുടെ നേതൃത്വത്തിൽ 15ഓളം വനിത പ്രവർത്തകരാണ് രക്തം നൽകിയത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഹാരിസ് തളപ്പിൽ, ക്യാമ്പ് കോഓഡിനേറ്റർ സിദ്ദീഖ് തൂവൂർ, മാമുക്കോയ തറമ്മൽ, ജലീൽ തിരൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കബീർ വൈലത്തൂർ, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, കെ.ടി. അബൂബക്കർ, ഷാഹിദ് മാസ്റ്റർ, സിദ്ദീഖ് കോങ്ങാട്, മുജീബ് ഉപ്പട എന്നിവർ പങ്കെടുത്തു.

