Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡബ്ല്യു.എം.എഫ് ജുബൈൽ...

ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിലിന് പുതിയ ഭരണസമിതി

text_fields
bookmark_border
ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിലിന് പുതിയ ഭരണസമിതി
cancel
camera_alt

സോണിയ ഹാരിസൺ മോറിസ് (പ്രസി.), അജിത് ജേക്കബ് (ജന. സെക്ര.), ഹാഷിർ അലി (ട്രഷറർ), ശിഹാബുദ്ദീൻ മൈതീൻ കുഞ്ഞ് (വൈ. പ്രസി.), ഡി. അനിൽ കുമാർ (വൈ. പ്രസി.)

ജുബൈൽ: 167 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷ​െൻറ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗൺസിലായ ജുബൈലിന് 2026-27 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബറിൽ ആണ് ജുബൈൽ കൗൺസിൽ രൂപവൽക്കരിക്കപ്പെട്ടത്. പ്രസിഡൻറ് സോണിയ ഹാരിസൺ ഡബ്ല്യു.എം.എഫി​െൻറ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇവൻറ് ഫോറം കോഓഡിനേറ്റർ സുകു സുഗതൻ നന്ദി പറഞ്ഞു.

ഭാരവാഹികൾ:സോണിയ ഹാരിസൺ മോറിസ് (പ്രസി.), ഡി. അനിൽ കുമാർ, ശിഹാബുദ്ദീൻ മൈതീൻ കുഞ്ഞ് (വൈ. പ്രസി.), അജിത് ജേക്കബ് (ജന. സെക്ര.), വി. അജിത് കുമാർ, മറിയം കോട്ടപ്പറമ്പിൽ (ജോ. സെക്ര.), ഹാഷിർ അലി (ട്രഷ.) എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

മറ്റുഭാരവാഹികൾ: നിസാം അബ്​ദുൽ മജീദ് (ചാരിറ്റി ഫോറം), നിർമ്മൽ മോഹനൻ (മെമ്പർഷിപ്പ് ഫോറം), നിഖില ജോസ് (കല, സാംസ്കാരിക ഫോറം), സുകു സുഗതൻ (ഇവൻറ് ഫോറം), പ്രിയ പത്മരാജൻ (ആരോഗ്യ ഫോറം), വിജി ഗോപാൽ (കായിക ഫോറം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saud Arabiagulfnewsgulfnewsmalayalam
News Summary - WMF Jubail Council has a new governing body
Next Story