ഡബ്ല്യു.എം.എഫ് ഇഫ്താർ സംഗമം
text_fieldsഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഡോ. ഇസ്മായിൽ മരിതേരി സംസാരിക്കുന്നു
ജിദ്ദ: ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ ഇഫ്താർ സംഗമത്തിൽ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരനുമായ ഡോ. ഇസ്മാഈൽ മരിതേരി റമദാൻ സന്ദേശം നൽകി.
ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു. പൊതു ആരോഗ്യ പരിപാലനവും അതിൽ ഭക്ഷണ ക്രമീകരണത്തിനും വ്യായാമത്തിനുമുള്ള പങ്കും സംബന്ധിച്ച് ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ വനിത ഫോറം നിർവാഹക സമിതി അംഗം ഡോ. വിനീത പിള്ള സംസാരിച്ചു.
ഗ്ലോബൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ് ഫോറം കോഓഡിനേറ്റർ നിസാർ യൂസഫ് കോട്ടയം, സൗദി നാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി വിലാസ് കുറുപ്പ്, ജിദ്ദ വനിത ഫോറം പ്രസിഡന്റ് റൂബി സമീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻ ബാലൻ നന്ദിയും പറഞ്ഞു.

