Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ​ബ്ല്യു.​എം.​എ​ഫ്...

ഡ​ബ്ല്യു.​എം.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar
cancel
camera_alt

ഡ​ബ്ല്യു.​എം.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​സീ​സി​യ ഖാ​ൻ ചാ​ച്ച റ​സ്റ്റാ​റ​ൻ​റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ‘സി​ജി’ ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ കെ.​ടി. അ​ബൂ​ബ​ക്ക​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2021-22 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ മി​ക​വി​നു​ള്ള അ​വാ​ർ​ഡ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ഭാ​സ്ക​ര​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വീ​കൃ​ഷ്ണ റെ​ജി​കു​മാ​ർ, മു​ഹ​മ്മ​ദ് റോ​ഷ​ൻ സ​മീ​ർ, അ​ൻ​ഷു ഷി​ബു എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗ്ലോ​ബ​ൽ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ യൂ​സ​ഫ്, മി​ഡി​ൽ ഈ​സ്​​റ്റ്​ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ലാ​സ് കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ കൈ​മാ​റി.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ബൈ​ജു, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ജാ​ൻ​സി മോ​ഹ​ൻ, ജി​ദ്ദ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ ബാ​ല​ൻ, വ​നി​ത ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റൂ​ബി സ​മീ​ർ, സോ​ഫി​യ ബ​ഷീ​ർ, പ്രി​യ സ​ന്ദീ​പ്, സു​ശീ​ല കൊ​രു​ത്തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി തെ​ക്കേ​ട​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജി കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WMFIftar gathering
News Summary - WMF Iftar gathering
Next Story