ഡബ്ല്യു.എം.എഫ് സൗദി നാഷനൽ കൗൺസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷനൽ കൗൺസിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. ഗ്ലോബൽ പ്രസിഡൻറ് ഡോ. ആനി ലിബു ഉദ്ഘാടനം ചെയ്തു. നാഷൽ കമ്മിറ്റി പ്രസിഡൻറ് നിസാർ പള്ളിക്കശ്ശേരിൽ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഹെൻറി തോമസ് ആമുഖ പ്രസംഗം നിർവഹിച്ചു.
ബോർഡ് ഓഫ് ഡയറക്ടർ ശിഹാബ് കൊട്ടുകാട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ, മനുഷ്യത്വപരമായ സേവനങ്ങളും സഹജീവി സ്നേഹവുമാണ് യഥാർത്ഥ സ്വാതന്ത്ര്യത്തിെൻറ പൊരുളെന്നും പ്രവാസികളുടെ ആരോഗ്യമുള്ള ജീവിതമാണ് നാടിെൻറ കരുത്തെന്നും വ്യക്തമാക്കി.
‘എജുക്കേഷൻ എക്സലൻസ് അവാർഡ്’ പ്രഖ്യാപനം മിഡിൽ ഈസ്റ്റ് പ്രസിഡൻറ് കബീർ പട്ടാമ്പി നിർവഹിച്ചു. അഫ്രിൻ നിസാർ, നക്ഷത്ര ലക്ഷ്മി ചന്ദൻ ഷേണായ്, എം. ഹീരകൃഷ്ണ, ഷെസിൻ പൂളക്കൽ, കെ.എസ്. അർജുൻ ദേവ്, മുഹമ്മദ് അയാൻ യൂസഫ് കൊളനാട് എന്നിവരാണ് അവാർഡിന് അർഹരായത്. ആൽബെഡോ എജുക്കേഷൻ സി.ഇ.ഒ റമീസ് അനക്കച്ചേരി ആശംസകൾ നേർന്നു.
‘ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്’ വിതരണോദ്ഘാടനം മിഡിൽ ഈസ്റ്റ് ഓവർസീയർ ഏലീയാസ് ഐസക് നിർവഹിച്ചു. വല്ലി ജോസ്, സെലീന മാത്യു, മറിയാമ്മ എബ്രഹാം, ജെയ്സമ്മ ജോയ്, ഡോ. ടെസി ആൻറണി, ബിജി പി. തോമസ്, സൗമ്യ സക്കറിയ, ജീവ ചാക്കോ, സുശീല ജോസഫ്, നിഷ വർഗീസ്, ജിഷ അഭിലാഷ്, ശോഭ ഹെൻറി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അൽ ഹിലാൽ അണ്ടർ 15 ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീർത്തജ വിനോദിനെ ചടങ്ങിൽ ആദരിച്ചു. ഡബ്ല്യു.എം.എഫ് ഭാരവാഹികളായ ജെസ്സി തോമസ്, ഡൊമിനിക് സാവിയോ, നസീർ വാവാകുഞ്ഞ്, റുഷാര റിജാസ്, റൂബി സമീർ, ഷാേൻറാ ചെറിയാൻ, ബിൽറു ബിൻയാമിൻ, സജി കുര്യക്കോസ്, നജീം ബഷീർ, ആൽബിൻ ആേൻറാ, സോണിയ എന്നിവർ ആശംസകൾ നേർന്നു. അൽവിന വിവേകിെൻറ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ശോഭ ഹെൻറി, സുഗന്ധി രതീഷ് എന്നിവരായിരുന്നു അവതാരകർ. ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതവും ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

