ഡബ്ല്യു.എം.എഫ് അൽ ഖർജ് ‘ശിശിരോത്സവം 2026’
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ ‘ശിശിരോത്സവം 2026’ പരിപാടിയിൽനിന്ന്
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ ‘ശിശിരോത്സവം 2026’ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കലയും സൗഹൃദവും ജീവകാരുണ്യ ബോധവും ഒത്തുചേർന്ന ആഘോഷം അൽ ഖർജിലെ മലയാളി സമൂഹത്തിന് പുത്തൻ ഉണർവ് നൽകി. സൗദിയിൽനിന്നും ഡബ്ല്യു.എം.എഫ് ബോർഡ് ഓഫ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കൊട്ടുകാടിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു.
187 അംഗങ്ങളുള്ള അൽ ഖർജ് കൗൺസിൽ സംഘടനയിലെ ഏറ്റവും വലിയ കൗൺസിലായി മാറിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സൗദി നാഷനൽ കൗൺസിൽ സെക്രട്ടറി ഹെൻറി തോമസ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. നിയുക്ത പ്രസിഡൻറ് ആൽബിൻ ആന്റോ പുതിയ ഫോറം അംഗങ്ങളെയും നോമിനേഷനുകളെയും അവതരിപ്പിച്ചു.
നാഷനൽ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽ ഖർജ് ടീമിനെയും, ക്വിസ് മാസ്റ്റർ വിവേക് ടി. ചാക്കോയെയും ആദരിച്ചു. വിവേക് ടി. ചാക്കോ ക്രിസ്മസ്-പുതുവത്സര സന്ദേശവും നൽകി. ഏകദേശം 170 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ മുഖ്യ ആകർഷണമായിരുന്നു. പരിപാടിയിൽവെച്ച് 12 പേർ പുതുതായി സംഘടനയിൽ അംഗത്വമെടുത്തു.
സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻറ് അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഷിനോയ് കുഞ്ഞപ്പൻ സ്വാഗതവും ട്രഷറർ ബിനു മണങ്ങാടൻ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ വിരുന്നും ഡി.ജെ പാർട്ടിയോടെയും കൂടി ശിശിരോത്സവത്തിന് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

