Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡബ്ല്യു.എം.എഫ് അൽ ഖർജ്...

ഡബ്ല്യു.എം.എഫ് അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ സായാഹ്ന സംഗമം; 'ലൈഫ് ലൈൻ ഹീറോസ്' രക്തദാന പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
ഡബ്ല്യു.എം.എഫ് അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ സായാഹ്ന സംഗമം; ലൈഫ് ലൈൻ ഹീറോസ് രക്തദാന പദ്ധതിക്ക് തുടക്കമായി
cancel
camera_alt

‘ലൈ​ഫ് ലൈ​ൻ ഹീ​റോ​സ്’ ര​ക്ത​ദാ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡ​ബ്ല്യു.​എം.​എ​ഫ് ദേ​ശീ​യ ഹെ​ൽ​ത്ത് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ ശോ​ഭ ഹെൻറി, സ്​​റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ക്കു​ന്നു

അ​ൽ ഖ​ർ​ജ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) അ​ൽ ഖ​ർ​ജ് സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ സാ​യാ​ഹ്‌​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ൽ​ബി​ൻ ആ​േ​ൻ​റാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി, പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ദേ​ശീ​യ എ​ജു​ക്കേ​ഷ​ൻ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ മ​റി​യാ​മ അ​ബ്ര​ഹാ​മി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.

ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​ർ ഹെൻറി തോ​മ​സ്, പ്രാ​ദേ​ശി​ക ബി​സി​ന​സ്‌ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ തോ​മ​സ് ചി​റ​ക്ക​ൽ, ദേ​ശീ​യ ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ ഫാ. ​അ​ഭി​ലാ​ഷ് മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. അ​ൽ ഹി​ലാ​ൽ അ​ണ്ട​ർ 15 ഫു​ട്ബാ​ൾ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കീ​ർ​ത്ത​ജ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കീ​ർ​ത്ത​ജ​യു​ടെ കാ​യി​ക നേ​ട്ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക വീ​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കീ​ർ​ത്ത​ജ​യ്ക്ക് പൊ​ന്നാ​ട​യും ആ​ദ​ര ഫ​ല​ക​വും സ​മ്മാ​നി​ച്ചു. സ്പോ​ർ​ട്സ് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ ഫി​റാ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​റി​ൻ​സി എ​ന്നി​വ​ർ ഈ ​നേ​ട്ട​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​റി​യാ​മ അ​ബ്ര​ഹാം, കീ​ർ​ത്ത​ജ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

‘ലൈ​ഫ് ലൈ​ൻ ഹീ​റോ​സ്’ ര​ക്ത​ദാ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം, ദേ​ശീ​യ ഹെ​ൽ​ത്ത് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ ശോ​ഭ ഹെൻറി, സ്​​റ്റേ​റ്റ്​ ഹെ​ൽ​ത്ത്​ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ സു​ഗ​ന്തി ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഫ​യ​ൽ അ​ൽ ഖ​ർ​ജ് സ്​​റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

ശോ​ഭ ഹെൻറി, ദേ​ശീ​യ ചാ​രി​റ്റി ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ ക​ന​ക​ദാ​സ്, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി അ​മൃ​ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. വി​വി​ധ പ്രാ​ദേ​ശി​ക, ദേ​ശീ​യ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഗി​രീ​ഷ്​ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​നു മ​ണ​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state councilgulfal kharjWMFsaudiarabia
News Summary - WMF Al Kharj Evening gathering at the State Council
Next Story