Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് ഇനി പുറത്തിറങ്ങാൻ അനുമതിയില്ല
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ ഇനി രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഒക്ടോബർ 10ന് ഉത്തരവ് പ്രാബല്യത്തിലാകും. നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ടാക്സികൾ, പൊതു വാഹനങ്ങൾ, വിമാനം, ട്രെയിൻ സർവീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.
ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തിയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍നായില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Next Story
