Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം - പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന   പി​ൻ​വ​ലി​ക്ക​ണം - പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel

റി​യാ​ദ്: നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം വ​ർ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി (റി​യാ​ദ്) ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത വി​ധ​ത്തി​ൽ പ്രീ​മി​യം ഉ​യ​ർ​ത്തി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. നാ​ടി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് ക​രു​ത്തു​പ​ക​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ആ​ശ്വാ​സ​മാ​കേ​ണ്ട​താ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​നം. പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രീ​മി​യം കു​ത്ത​നെ കൂ​ട്ടി​യ​ത് മ​ധ്യ​വ​യ​സ്‌​ക​രെ​യും മു​തി​ർ​ന്ന പ്ര​വാ​സി​ക​ളെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ഉ​യ​ർ​ന്ന നി​ര​ക്ക് കാ​ര​ണം പോ​ളി​സി പു​തു​ക്കാ​നാ​വാ​തെ വ​രു​ന്ന​തോ​ടെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ വ​ലി​യ ആ​രോ​ഗ്യ-​സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​കും.

ലാ​ഭ​ന​ഷ്ട ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റം സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​മ്പ​ത്തി​ക​ശേ​ഷി പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം നോ​ർ​ക്ക പ​ദ്ധ​തി​ക​ളു​ടെ നി​ര​ക്കു​ക​ൾ നി​ശ്ച​യി​ക്കേ​ണ്ട​ത്. പു​തു​ക്കി​യ പ്രീ​മി​യം നി​ര​ക്കു​ക​ൾ ഉ​ട​ൻ പു​നഃ​പ​രി​ശോ​ധി​ക്കു​ക, നി​ര​ക്ക് വ​ർ​ധ​ന​വി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ക, നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ പ​രി​ര​ക്ഷ ത​ട​സ്സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. പ്രാ​യം കൂ​ടി​യ​വ​ർ​ക്കും മാ​താ​പി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ന​ൽ​ക​ണം. പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സ​ർ​ക്കാ​രും നോ​ർ​ക്ക അ​ധി​കൃ​ത​രും ത​യാ​റാ​ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Withdraw Norka Care Premium Hike: Pravasi Welfare
Next Story