വൈസ്മെൻ ഇന്റർനാഷനൽ ഓണാഘോഷം
text_fieldsഅൽഖർജിൽ വൈസ്മെൻ ഇന്റർനാഷനൽക്ലബ് സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: അൽഖർജിലെ വൈസ്മെൻ ഇന്റർനാഷനൽ ക്ലബ് 'നമ്മുടെ ഓണം 2022' എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് സജു മത്തായി തെങ്ങുംവിളയിൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് മാത്യു ഓണസന്ദേശം നൽകി. 'ഓണം' എന്ന വിഷയത്തിൽ വിവേക് ടി. ചാക്കോയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ക്ലബ് കൾച്ചറൽ പ്രോഗ്രാം കോഓഡിനേറ്റർ സിജു ജോണിന്റെ മേൽനോട്ടത്തിൽ ഓണപ്പാട്ട്, വള്ളംകളി, തിരുവാതിര തുടങ്ങിയ വർണശബളമായ വിവിധ പരിപാടികൾ അരങ്ങേറി. ക്ലബ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ വിഭവസമൃദ്ധമായ ഓണസദ്യയും അതിനുശേഷം വൈവിധ്യമാർന്ന കായിക പരിപാടികളും ഹെൻട്രി തോമസിന്റെ നേതൃത്വത്തിൽ നടന്നു. ചടങ്ങിൽ ക്ലബ് സെക്രട്ടറി ഷിനോയി കുഞ്ഞപ്പൻ സ്വാഗതവും മിഥുൻ ആന്റണി നന്ദിയും പറഞ്ഞു.